Summer Savings! $7.49 .com
 


NEWS DETAILS

മുല്ലപ്പെരിയാര്‍ : അന്തിമ റിപ്പോര്‍ട്ടിന്‌ സാവകാശം തേടും

Posted by : Staff Reporter on : 2012-02-15

kasaragod.com, news, vartha, kasaragodvartha, kasaragodnews ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കേണ്ട അന്തിമ റിപ്പോര്‍ട്ട്‌ തയ്യാറാകാന്‍ ഉന്നതാധികാര സമിതി സാവകാശം തേടിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇന്നു ഡല്‍ഹിയില്‍ ചേരുന്ന ഉന്നതാധികാര സമിതിയുടെ യോഗം റിപ്പോര്‍ട്ട്‌ തയ്യാറാക്കില്ല. ഈ മാസം 29ന്‌ സമതിയുടെ കാലാവധി അവസാനിക്കാനിരിക്കേ റിപ്പോര്‍ട്ടിന്‌ രണ്ടു മാസത്തെ കൂടുതല്‍ സമയം സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. ഏപ്രില്‍ അവസാനത്തോടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാമെന്നാണ്‌ സമിതി സുപ്രീം കോതടിയില്‍ അറിയിക്കുക. ജനുവരിയില്‍ ചേര്‍ന്ന യോഗങ്ങളില്‍ ഈ മാസം അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അണക്കെട്ടിലെ സുര്‍ക്കി പരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ്‌ കൂടുതല്‍ സമയം തേടുന്നത്‌.

അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച പരിശോധനകള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി സമിതിഅംഗം ജസ്‌റ്റീസ്‌ എ.എസ്‌ ആനന്ദ്‌ പറഞ്ഞു. എന്നാല്‍ സുര്‍ക്കി കണ്ടെത്തുന്നതിനുള്ള ഡ്രില്ലിംഗ്‌ തുടരുകയാണ്‌. അത്‌ പൂര്‍ത്തിയാക്കാന്‍ ഒരു മാസം കൂടി സാവകാശം വേണ്ടിവരും. അതിനാല്‍ റിപ്പോര്‍ട്ട്‌ ഏപ്രിലില്‍ മാത്രമേ സമര്‍പ്പിക്കാന്‍ കഴിയുവെന്നും ജസ്‌റ്റീസ്‌ ആനന്ദ്‌ അറിയിച്ചു.

അണക്കെട്ടിന്റെ ബലക്ഷയം കണ്ടെത്താനുളള സുര്‍ക്കി പരിശോധന ഇടയ്‌ക്ക് നിര്‍ത്തിയതിനെ ചോദ്യം ചെയ്‌ത് കേരളം ഇന്ന്‌ സമിതിക്ക്‌ പരാതി നല്‍കാനിരിക്കേയാണ്‌ ഈ തീരുമാനം. പരിശോധന പൂര്‍ത്തിയാകാതെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിലാണ്‌ കേരളം എതിര്‍പ്പ്‌ അറിയിക്കുക. അണക്കെട്ട്‌ തുരന്ന്‌ പരിശോധിച്ചപ്പോള്‍ സുര്‍ക്കി സാംപിള്‍ ലഭിക്കാതിരുന്നത്‌ അണക്കെട്ട്‌ ദുര്‍ബലമാണെന്ന കേരളത്തിന്റെ വാദം ശരിക്കുന്നതാണെന്ന്‌ കേരളം ഉന്നതാധികാര സമിതിയെ അറിയിക്കും. ഈ പരാതികള്‍ പരിഗണിക്കാതെ സമിതി റിപ്പോര്‍ട്ടുകള്‍ തയാറാക്കിയാല്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യവും കേരളം ആലോചിക്കുന്നുണ്ട്‌.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE