Summer Savings! $7.49 .com
 


NEWS DETAILS

എംബസി കാര്‍ സ്‌ഫോടനം : ഇസ്രേലി സംഘം ഇന്ത്യയില്‍

Posted by : Staff Reporter on : 2012-02-14

kasaragod.com, news, vartha, kasaragodvartha, kasaragodnews ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രേലി എംബസി കാറിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇസ്രേലി സംഘം ഇന്ത്യയിലെത്തി. ഇസ്രേലി രഹസ്യാന്വേഷണ വിഭാഗമായ മൊസാദിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് എത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കു വേണ്ട സഹായം നല്‍കുകയാണു ലക്ഷ്യം. സ്ഫോടനത്തില്‍ സംശയിക്കുന്നവരുടെ പട്ടിക ഇസ്രയേല്‍ ഇന്ത്യക്കു കൈമാറി. രണ്ടു പേരുടെ പേരുവിവരങ്ങള്‍ കൈമാറിയെന്നും റിപ്പോര്‍ട്ട്.

അതേസമയം ഡല്‍ഹിയിലെ സുരക്ഷ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്‍റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ ഉള്‍പ്പെടെയുളളവര്‍ യോഗത്തില്‍ പങ്കെടുത്തു.

സംഭവത്തിനു പിന്നില്‍ ഇറാനാണെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച ഇറാന്‍ ഇസ്രേലിന്‍റെ കരങ്ങള്‍ തന്നെയാണു സംഭവങ്ങള്‍ക്കു പിന്നിലെന്നു പ്രത്യാരോപണം ഉന്നയിക്കുകയും ചെയ്തു. ഇന്ത്യ- ഇറാന്‍ ബന്ധം തകര്‍ക്കുകയാണു ഇസ്രേലിന്‍റെ ഉദ്ദേശ്യമെന്നും തുറന്നടിച്ചു.

അതേസമയം സ്ഫോടനത്തില്‍ പരുക്കേറ്റ ഇസ്രേലി ഡിഫന്‍സ് അറ്റാഷെയുടെ ഭാര്യയും എംബസി ഉദ്യോഗസ്ഥയുമായ താല്‍ യെഹോഷുവയുടെ നില ഗുരുതരമായി തുടരുന്നു.

ഇന്നലെ അതീവ സുരക്ഷാ മേഖലയായ ഔറംഗസേബ് റോഡില്‍ , പ്രധാനമന്ത്രിയുടെ വസതിക്കരികെ, പെട്രോള്‍ പമ്പിനു സമീപമാണു ഇസ്രേലി എംബസിയുടെ കാര്‍ സ്ഫോടനത്തില്‍ തകര്‍ന്നത്. ബൈക്കിലെത്തിയ രണ്ടു പേര്‍ കാറില്‍ സ്ഫോടക വസ്തു ഘടിപ്പിച്ചതാകാമെന്നു പൊലീസ്. സ്ഫോടക വസ്തു വിദേശ നിര്‍മിതമാണെന്നാണു പ്രാഥമിക നിഗമനം.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE