Summer Savings! $7.49 .com
 


NEWS DETAILS

സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളുടെ പുനര്‍ നാമകരണം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

Posted by : Staff Reporter on : 2012-02-12

kasaragod.com, news, vartha, kasaragodvartha, kasaragodnews ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളുടെ പേരുകള്‍ മാറ്റണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. പേരുമാറ്റത്തിനു നിര്‍ദേശിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ കേരളമാണ്. 17 നഗരങ്ങളുടെ പേരുകളാണു മാറ്റത്തിനു നിര്‍ദേശിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തു നാമകരണം ചെയ്യപ്പെട്ടവയാണ് ഇതില്‍ ഏറെയും.

ത്രിച്ചൂര്‍ എന്ന പേരിനെ തൃശൂര്‍, കൊയ് ലോണ്‍ (കൊല്ലം), ആലപ്പി (ആലപ്പുഴ), പല്‍ഘട്ട് (പാലക്കാട്), കണ്ണന്നൂര്‍ (കണ്ണൂര്‍), തെല്ലിച്ചേരി (തലശേരി), ബഡഗരെ (വടകര), പരൂര്‍ (പറവൂര്‍), ആല്‍വായെ (ആലുവ), ദേവി കോളം (ദേവികുളം), കൊച്ചിന്‍ (കൊച്ചി), ചങ്ങനാച്ചേരി (ചങ്ങനാശേരി), ചിറയിന്‍കില്‍ (ചിറയന്‍കീഴ്), ക്രാനഗ്നോര്‍ (കൊടുങ്ങല്ലൂര്‍), മണ്ണര്‍ഘട്ട് (മണര്‍കാട്), മണ്ണന്‍തോഡി (മാനന്തവാടി), സുല്‍ത്താന്‍സ് ബട്ടേരി (സുല്‍ത്താന്‍ ബത്തേരി) എന്നിങ്ങനെയാണു പുനര്‍ നാമകരണം ചെയ്യുന്ന സ്ഥലങ്ങള്‍.

മറ്റു സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളുടെ പേരുകളിലും മാറ്റം വരും. പഞ്ചാബില്‍ നാലു നഗരങ്ങളുടേ പേരുകള്‍ മാറും. ഒഡിഷയില്‍ രണ്ട്, മധ്യപ്രദേശില്‍ രണ്ട് നഗരങ്ങളുടെയും പേരുകളില്‍ മാറ്റം വരും. എന്നാല്‍ ഭോപ്പാലിനെ ഭോജ്പാല്‍ ആക്കണമെന്ന മധ്യപ്രദേശിന്‍റെ ആവശ്യം സര്‍ക്കാര്‍ തളളി.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE