Summer Savings! $7.49 .com
 


NEWS DETAILS

വിജയകാന്തിനെയും ഡി.എം.ഡി.കെ അംഗങ്ങളെയും പുറത്താക്കി

Posted by : Staff Reporter on : 2012-02-01

kasaragod.com, news, vartha, kasaragodvartha, kasaragodnews ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍നിന്ന് പ്രതിപക്ഷ നേതാവ് വിജയകാന്തിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെയിലെ എം.എല്‍.എമാരെയും സ്പീക്കര്‍ പുറത്താക്കി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബസ് യാത്രാ നിരക്കും പാല്‍വിലയും വര്‍ദ്ധിച്ചത് ഡി.എം.ഡി.കെ അംഗങ്ങള്‍ സംഭയില്‍ ഉന്നയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ജയലളിതയും ഡി.എം.ഡി.കെ അംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് സ്പീക്കര്‍ വിജയകാന്തിനെയും പ്രതിപക്ഷ എം.എല്‍.എമാരെയും പുറത്താക്കിയത്.

തിരഞ്ഞെടുപ്പില്‍ വിജയകാന്തിന്റെ ഡി.എം.ഡി.കെയുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് ജയലളിത പിന്നീട് പറഞ്ഞു. ഡി.എം.ഡി.കെയുടെ സഹായം ഇല്ലായിരുന്നുവെങ്കിലും എ.ഐ.എ.ഡി.എം.കെ തിരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷാംഗങ്ങളുടെ നിയമസഭയിലെ പെരുമാറ്റം സ്പീക്കര്‍ ഡി ജയകുമാര്‍ അവകാശ സമിതിയ്ക്ക് വിട്ടു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച ഡി.എം.ഡി.കെയും എ.ഐ.എ.ഡി.എം.കെയും പിന്നീട് വേര്‍പിരിഞ്ഞു. ഡി.എം.കെയെ മൂന്നാം സ്ഥാനത്താക്കി 29 സീറ്റുനേടിയ ഡി.എം.ഡി.കെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി മാറി. തുടര്‍ന്നാണ് വിജയകാന്ത് പ്രതിപക്ഷ നേതാവായത്.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE