Summer Savings! $7.49 .com
 


NEWS DETAILS

എസ് ബാന്‍ഡ് : അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടേക്കും

Posted by : Staff Reporter on : 2012-01-31

kasaragod.com, news, vartha, kasaragodvartha, kasaragodnews ന്യൂഡല്‍ഹി: ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരും നിലവിലെ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണനും തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്ക്. എസ് ബാന്‍ഡ് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഐ എസ് ആര്‍ ഒ പുറത്തുവിട്ടേക്കും. ഇതിന് അനുമതി തേടിയിട്ടുണ്ടെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. വാര്‍ത്താക്കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാ‍ക്കിയത്.

ആന്‍‌ഡ്രിക്സ്- ദേവാസ് ഇടപാടിന്റെ വിവരങ്ങളും പുറത്തുവിടും. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് മാധവന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു.

എസ് ബാന്‍ഡ് സ്‌പെക്ട്രം അഴിമതി ആരോപണത്തെത്തുടര്‍ന്ന് മാധവന്‍ നായരടക്കം നാല് ഉന്നത ശാസ്ത്രജ്ഞരെ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവ് വന്നിരുന്നു. ഐ എസ് ആര്‍ ഒ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ദേവാസ് മള്‍ട്ടിമീഡിയ കമ്പനിക്ക് എസ് ബാന്റ് സ്പെക്ട്രം കരാര്‍ അനുവദിച്ചതില്‍ അഴിമതി നടന്നു എന്നാണ് ആരോപണം. ഐ എസ് ആര്‍ ഒയിലെ മുന്‍ സെക്രട്ടറി എ ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ ആര്‍ സിദ്ധമൂര്‍ത്തി, ഐ എസ് ആര്‍ ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ എന്‍ ശങ്കര എന്നിവരാണ് വിലക്ക് നേരിടുന്ന മറ്റ് ശാസ്ത്രജ്ഞര്‍.

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രണ്ട് ഉന്നതാധികാര സമിതിയെ നിയമിച്ചിരുന്നു. സമിതികള്‍ ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE