NEWS DETAILS
|
മഅദനിക്ക് തുടര്‍ചികിത്സ നല്‍കുന്നതില്‍ വീഴ്ച |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ ഇന്ത്യ ] - CLICK HERE
ബംഗളൂരു: ബംഗളൂരു സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് തുടര്‍ചികിത്സ നല്‍കുന്നതില്‍ ജയില്‍വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച. മഅ്ദനിക്ക് ജാമ്യം നിഷേധിച്ച സുപ്രീംകോടതി ആവശ്യമായ തുടര്‍ചികിത്സ കര്‍ണാടക സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് വിധിച്ചിരുന്നെങ്കിലും ഇത് ലഭിക്കുന്നില്ല എന്നതാണ് അവസ്ഥ. കഴിഞ്ഞ ഒമ്പതിന് ബംഗളൂരു ജയനഗറിലെ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ശാഖയില്‍ പരിശോധന നടത്തുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. ഇവിടത്തെ ശാഖയില്‍ കിടത്തി ചികിത്സക്ക് സൗകര്യമില്ലാത്തതിനാല്‍ ഡോക്ടര്‍ സുര്‍ജിത്ത് വാര്യര്‍ ആര്യവൈദ്യശാലയുടെ കോട്ടക്കലിലുള്ള ചീഫ് ഫിസിഷ്യന്‍ ഡോ. പി.കെ. വാര്യര്‍ക്ക് കേസ്ഷീറ്റ് കൈമാറുകയായിരുന്നു. ഇതനുസരിച്ച് ചികിത്സ നിര്‍ദേശിച്ച് പി.കെ. വാര്യര്‍ ജയില്‍ അധികൃതര്‍ക്ക് ഫാക്സ് അയച്ചെങ്കിലും തുടര്‍നടപടി വൈകി. കഴിഞ്ഞ 12ന് ഫാക്സ് സന്ദേശം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചെങ്കിലും തിങ്കളാഴ്ച മഅ്ദനിയെ സന്ദര്‍ശിച്ച ഭാര്യ സൂഫിയ മഅ്ദനിയാണ് ജയനഗറിലെ ശാഖയില്‍നിന്ന് മരുന്നുകള്‍ എത്തിച്ചത്. ഇതുവരെയുള്ള മരുന്നുകള്‍ എല്ലാംതന്നെ നാട്ടില്‍നിന്ന് ബന്ധുക്കള്‍ മുഖേനയാണ് ജയിലില്‍ എത്തിച്ചതെന്നും സൂഫിയ പറഞ്ഞു.