Summer Savings! $7.49 .com
 


NEWS DETAILS

ഉത്തരാഖണ്ഡില്‍ രാഹുല്‍ ഗാന്ധിക്കു നേരെ ചെരുപ്പേറ്

Posted by : Staff Reporter on : 2012-01-23

kasaragod.com, news, vartha, kasaragodvartha, kasaragodnews ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കു നേരെ ചെരുപ്പേറ്. ഡെറാഡൂണിനു സമീപം വികാസ് നഗറില്‍ തെരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു സംഭവം. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ ചെരുപ്പു വലിച്ചെറിയുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ ഇത്തരം സംഭവങ്ങളിലൂടെ തന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നു രാഹുല്‍ പ്രതികരിച്ചു. ചെരുപ്പറിഞ്ഞാല്‍ താന്‍ പേടിച്ചു പിന്നാക്കം പോകുമെന്നാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. എന്നാല്‍ താന്‍ പിന്തിരിയില്ല. പൂര്‍വാധികം ശക്തിയോടെയും ധൈര്യത്തോടെയും തെരഞ്ഞെടുപ്പു പ്രചാരണത്തിനുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രണ്ടാം തവണയാണു രാഹുലിനെതിരേ പ്രതിഷേധം ഉണ്ടാകുന്നത്. ഈ മാസം 21ന് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുലിനു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ ബാബ രാംദേവിന്‍റെ അനുയായിയെ അറസ്റ്റ് ചെയ്തു.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE