Summer Savings! $7.49 .com
 


NEWS DETAILS

2ജി സ്പെക്ട്രം: ചിദംബരത്തിനെതിരായ ഹര്‍ജിയില്‍ വിധി നാലിന്‌

Posted by : Staff Reporter on : 2012-01-21

kasaragod.com, news, vartha, kasaragodvartha, kasaragodnews ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ പ്രതി ചേര്‍ക്കുന്നതു സംബന്ധിച്ചു ഫെബ്രുവരി നാലിനു സിബിഐ പ്രത്യേക കോടതി വിധി പറയും. ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി. സ്വാമിയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജഡ്ജി ഒ.പി. സെയ്നിയാണു കേസ് വിധി പറയുന്നതിനു മാറ്റിയത്.

സ്പെക്ട്രം ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്കൊപ്പം അന്നത്തെ ധനമന്ത്രി പി. ചിദംബരത്തിനും പങ്കുണ്ടെന്നാണു സ്വാമിയുടെ വാദം. രാജ്യ സുരക്ഷയെ തുരങ്കം വയ്ക്കുന്ന തരത്തിലുള്ള ഇടപാടാണ് ഇരുവരും നടത്തിയത്. രാജയ്ക്കു തന്നെ സ്പെക്ട്രത്തിന്‍റെ വില നിര്‍ണയിക്കാന്‍ സാധിക്കില്ല. യോഗ്യതയില്ലാത്ത കമ്പനികള്‍ക്കു സ്പെക്ട്രം നല്‍കിയതില്‍ ചിദംബരം ഇടപെട്ടു. സ്പെക്ട്രം നേടിയ സ്വാന്‍, യൂണിടെക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ വില്‍കുന്നതിനു ചിദംബരം അനുമതി നല്‍കി. ഇക്കാര്യം തെളിയിക്കുന്ന രേഖകളാണു കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

ലൈസന്‍സിനൊപ്പം 6.2 മെഗാ ഹെഡ്സ് സ്പെക്ട്രം സൗജന്യമായി നല്‍കണമെന്ന രാജയോടു ചിദംബരം ആവശ്യപ്പെട്ടെന്നു സ്വാമി. ഇതിന് ഇരുവരും ചര്‍ച്ച നടത്തിയതിന്‍റെ മിനിട്ട്സും ധനകാര്യ സെക്രട്ടറിയുടെ സ്റ്റേറ്റ്മെന്‍റും തെളിവായി ചൂണ്ടിക്കാട്ടി. കൂടാതെ ധനമന്ത്രാലയത്തില്‍ നിന്നു പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച കത്തുകള്‍, പത്ര റിപ്പോര്‍ട്ടുകള്‍, സിഎജി റിപ്പോര്‍ട്ട് എന്നിവ വാദം സ്ഥാപിക്കുന്നതിനു സ്വാമി ഉപയോഗിച്ചു.

നേരത്തെ ചിദംബരത്തെ പ്രതി ചേര്‍ക്കാന്‍ സാധിക്കുന്ന രേഖകളും കത്തുകളും സ്വാമി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE