Summer Savings! $7.49 .com
 


NEWS DETAILS

ഡല്‍ഹി തണുത്തു വിറയ്ക്കുന്നു : വിമാന സര്‍വ്വീസ് റദ്ദാക്കി

Posted by : Staff Reporter on : 2012-01-20

kasaragod.com, news, vartha, kasaragodvartha, kasaragodnews ന്യൂഡല്‍ഹി: കടുത്ത മഞ്ഞും തണുപ്പും ഡല്‍ഹിയിലെ ജനജീവിതം സ്തംഭിപ്പിച്ചു. കനത്ത മൂടല്‍മഞ്ഞ് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. 4.5 ഡിഗ്രി സെല്‍ഷ്യസ് ആണ് വെള്ളിയാഴ്ച്ച രാവിലത്തെ താപനില. മഞ്ഞുമൂലം റോഡ് ഗതാഗതവും മന്ദഗതിയിലായി. റണ്‍വേ മഞ്ഞുമൂടി കിടക്കുന്നതിനാല്‍ നാല് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

40 ഓളം സര്‍വീസുകള്‍ വൈകുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ പലതും റൂട്ടുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ലക്‌നൗ, കൊച്ചി, ബാംഗ്ലൂര്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സര്‍വീസുകളാണ് റദ്ദാക്കിയത്. ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങി മിക്കവാറും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത മഞ്ഞുവീഴ്ച്ചയുടെ പിടിയിലാണ്.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE