Summer Savings! $7.49 .com
 


NEWS DETAILS

വി.എസ്. രാജിക്ക് അനുമതി തേടി

Posted by : Staff Reporter on : 2012-01-18

kasaragod.com, news, vartha, kasaragodvartha, kasaragodnews ന്യൂദല്‍ഹി: വിജിലന്‍സ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ പ്രതിപക്ഷ നേതൃപദവിയില്‍നിന്നു രാജിവെക്കാന്‍ അനുവദിക്കണമെന്ന് പോളിറ്റ് ബ്യൂറോക്ക് വി.എസ്. അച്യുതാനന്ദന്‍െറ കത്ത്. മുഖ്യമന്ത്രിയായിരിക്കെ, ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചതായ ആരോപണം തന്നെയും ഇടതുമുന്നണിയെയും ജനമധ്യത്തില്‍ താറടിക്കാനുള്ള രാഷ്ട്രീയപ്രേരിത നീക്കമാണെന്ന് കത്തില്‍ അദ്ദേഹം വിശദീകരിച്ചു. വി.എസ് ഒൗദ്യോഗികമായി കത്ത് കൈമാറിയതോടെ വിഷയം ചര്‍ച്ചചെയ്ത് നടപടികള്‍ സ്വീകരിക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വം നിര്‍ബന്ധിതമായി.

പ്രത്യയശാസ്ത്ര-രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന് ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിച്ച ചതുര്‍ദിന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വി.എസ് വിശദമായ കത്താണ് കൈമാറിയത്. കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കും മുമ്പ് രാജി വെക്കാന്‍ താന്‍ സന്നദ്ധത അറിയിച്ച കാര്യം കത്തില്‍ വ്യക്തമാക്കി. കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജി വെക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. അതിന് പാര്‍ട്ടി അനുമതി നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതു പ്രകാരം പ്രധാനരേഖകളും കൈമാറി. വിമുക്ത ഭടനായ ആലപ്പുഴ സ്വദേശി ടി.കെ. സോമന്‍ സമര്‍പ്പിച്ച പരാതിയില്‍ ന്യായമായ നടപടിക്രമങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ കൈക്കൊണ്ടതെന്നും അകന്ന ബന്ധുവായി എന്ന ഏക കാരണത്താല്‍ നടപടി തെറ്റാകുന്നില്ലെന്നും -വി.എസ് വിശദീകരിച്ചു.

നീണ്ടകാലമായി അഴിമതിക്കെതിരെ പോരാട്ടം നടത്തിവരുകയാണ് താന്‍. അത് പാര്‍ട്ടിക്കും മുന്നണിക്കും വലിയ തോതില്‍ ഗുണംചെയ്തുവെന്നാണ് കരുതുന്നത്. ആരോപണത്തിന്‍െറ നിഴലില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ മനസാക്ഷി അനുവദിക്കുന്നില്ല. നിയമപരമായും രാഷ്ട്രീയമായും കേസിനെ നേരിട്ട് വിജയിക്കാന്‍ കഴിയുമെന്ന ഉറച്ച ബോധ്യമുണ്ട്. പാര്‍ട്ടിയുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും വി.എസ് അഭ്യര്‍ഥിച്ചു. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരുമായി ചൊവ്വാഴ്ച വി.എസ് ആശയവിനിമയം നടത്തി. വി.എസ് വിഷയം കേന്ദ്ര കമ്മിറ്റി അജണ്ടയില്‍ ഉള്‍പ്പെടുന്നില്ളെന്ന് യെച്ചൂരി വ്യക്തമാക്കി. അതേസമയം, കത്ത് കൈമാറിയ സാഹചര്യത്തില്‍ പി.ബിക്ക് വിഷയം ചര്‍ച്ചചെയ്യേണ്ടി വരും. വിജിലന്‍സ് കേസിന്‍െറ കാര്യത്തില്‍ ഇതുവരെ പാര്‍ട്ടി ഒൗദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

കൊല്‍ക്കത്ത പി.ബിക്കുശേഷം നിലപാട് വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ, ഇന്നലെ ആരംഭിച്ച കേന്ദ്ര കമ്മിറ്റി യോഗം പ്രത്യയശാസ്ത്ര-രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പേയുള്ള അവസാന കേന്ദ്ര കമ്മിറ്റി യോഗം കൂടിയാണിത്.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE