Summer Savings! $7.49 .com
 


NEWS DETAILS

കോണ്‍ഗ്രസില്‍ നേതൃഗുണമുള്ള ഒരാള്‍പോലും ഇപ്പോഴില്ലെന്ന് ബാല്‍ താക്കറെ

Posted by : Staff Reporter on : 2012-01-10

kasaragod.com, news, vartha, kasaragodvartha, kasaragodnews മുംബൈ: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതൃഗുണമുള്ള ഒരാള്‍ പോലും ഇപ്പോഴില്ലെന്ന് ശിവസേനാ നേതാവ് ബാല്‍ താക്കറെ. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയില്ലെന്ന് പ്രത്യേകം വിമര്‍ശിച്ച താക്കറെ നിലവിലെ കോണ്‍ഗ്രസ് നേതൃഗുണമില്ലാത്ത നേതാക്കളുടെ പാര്‍ട്ടിയാണെന്ന് ആരോപിക്കുന്നു.

ശിവസേനയുടെ മുഖപത്രമായ സാമ്നയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെതിരെ ബാല്‍ താക്കറെ ആഞ്ഞടിക്കുന്നത്.

`രാഹുല്‍ ഗാന്ധിക്ക് രാജ്യത്തെ നയിക്കാനുള്ള നേതൃഗുണമില്ല. നിലവില്‍ ആ ഗുണം ഒരു കോണ്‍ഗ്രസ് നേതാവിനുമില്ല. ഗാന്ധിയും നെഹ്‌റുവും ഗോവിന്ദ്‌ വല്ലഭ്‌ പന്തുമൊക്കെ കടന്നുപോയി. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും നേതൃപാടവമില്ല` - ബാല്‍ താക്കറെ വിമര്‍ശിച്ചു.

സംവരണമനുഭവിക്കുന്നവരിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ഉപസംവരണം ഏര്‍പ്പെടുത്തിയതിനെയും ഈ അഭിമുഖത്തില്‍ ബാല്‍ താക്കറെ വിമര്‍ശിക്കുന്നുണ്ട്.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE