Summer Savings! $7.49 .com
 


NEWS DETAILS

മദനിയുടെ ജാമ്യം : സുപ്രീംകോടതിയും കനിഞ്ഞില്ല, ജാമ്യമില്ല

Posted by : Staff Reporter on : 2012-01-03

kasaragod.com, news, vartha, kasaragodvartha, kasaragodnews ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രത്യേക കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

മദനിയുടെ ചികിത്സ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗ്ലൂര്‍ ശാഖയില്‍ ഏര്‍പ്പാടാക്കാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണു സുപ്രീംകോടതി മദനിയുടെ ജാമ്യാപേക്ഷ തള്ളിയത്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിക്കു പങ്കില്ലെന്ന് കുറ്റപത്രത്തില്‍ തന്നെ വ്യക്തമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. മദനിയുടെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് മലപ്പുറത്തെ കോട്ടയ്ക്കലില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

അതേസമയം മദനിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. 2010 ഓഗസ്റ്റില്‍ അറസ്റ്റിലായ മദനിയെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE