Summer Savings! $7.49 .com
 


NEWS DETAILS

ലോക്പാല്‍ : പങ്കെടുക്കാത്ത എം.പിമാര്‍ക്കെതിരെ നടപടി

Posted by : Staff Reporter on : 2011-12-28

kasaragod.com, news, vartha, kasaragodvartha, kasaragodnews ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ ചര്‍ച്ചക്കിടെ ചൊവ്വാഴ്ച ലോക്‌സഭയില്‍ എത്താത്ത കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സഭയില്‍ എത്താതിരുന്ന അംഗങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ആവശ്യപ്പെട്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ചൊവ്വാഴ്ച വോട്ടിംഗിന് 16 യു.പി.എ അംഗങ്ങളാണ് എത്താതിരുന്നത്. ഇതില്‍ 10 പേര്‍ കോണ്‍ഗ്രസ് എം.പിമാരാണ്. ഗുജറാത്തില്‍ നിന്ന് കേന്ദ്രമന്ത്രി ദിനേശ് പട്ടേല്‍ അടക്കം ആറ് എംപിമാര്‍ വോട്ടിംഗിനെത്തിയില്ല. കേരളത്തില്‍ നിന്ന് കെ.സുധാകരന്‍, ലക്ഷദ്വീപില്‍ നിന്നുള്ള അംഗം ഹംദുള്ള സയ്യിദ്, ആന്ധ്രയില്‍ നിന്ന് കെ. രാജഗോപാല്‍ റെഡ്ഡി, രാജ്‌മോഹന്‍ റെഡ്ഡി എന്നിവരും സഭയിലുണ്ടായിരുന്നില്ല. ഇവരെക്കൂടാതെ കേരളാ കോണ്‍ഗ്രസ് അംഗം ജോസ്.കെ മാണി, മൂന്ന് ഡി.എം.കെ എം.പിമാര്‍, രണ്ട് തൃണമൂല്‍ എം.പിമാര്‍ എന്നിവരാണാണ് കഴിഞ്ഞ ദിവസം എത്താതിരുന്നത്.

വേണ്ടത്ര അംഗങ്ങളുടെ പിന്തുണയില്ലെന്ന കാരണത്താല്‍ ലോക്പാലിന് ഭരണഘടനാ പദവി നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ സഭയില്‍ പരാജയപ്പെട്ടിരുന്നു. ഭരണഘടന ഭേദഗതി ബില്‍ പാസ്സാകണമെങ്കില്‍ സഭാംഗങ്ങളില്‍ അന്‍പത് ശതമാനത്തിലധികം പേര്‍ ഹാജരാവുകയും അതില്‍ മൂന്നില്‍ രണ്ടുപേരുടെ പിന്തുണ ഉണ്ടാവുകയും വേണം.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE