Summer Savings! $7.49 .com
 


NEWS DETAILS

കള്ളപ്പണം: വ്യാജരേഖചമച്ചതിന് ഹസ്സന്‍ അലിഖാനെതിരെ കേസ്

Posted by : Staff Reporter on : 2011-12-22

kasaragod.com, news, vartha, kasaragodvartha, kasaragodnews പൂണെ: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഹസ്സന്‍ അലി ഖാനെതിരെ വ്യാജവിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് എടുത്തതിനും പോലീസ് കേസെടുത്തു. 2004 ല്‍ പാസ്‌പോര്‍ട്ട് എടുക്കുവാനായി തെറ്റായ വിവരങ്ങള്‍ നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് പൂണെ പാസ്‌പോര്‍ട്ട് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്.

വഞ്ചന, വ്യാജരേഖചമയ്ക്കല്‍ എന്നിവക്ക് ഐപിസി പ്രകാരവും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പുതിയ പാസ്‌പോര്‍ട്ട് എടുത്ത സമയത്ത് കൈവശമുള്ള രണ്ട് പാസ്‌പോര്‍ട്ടുകളെക്കുറിച്ച് ഹസ്സന്‍ അലി ഖാന്‍ വെളിപ്പെടുത്തിയിരുന്നില്ല. വിലാസം തെളിയിക്കാനുള്ള രേഖകളും ഹസ്സന്‍ അലി ഖാന്‍ വ്യാജമായി ഉണ്ടാക്കുകയായിരുന്നു. ഗുവാഹത്തിയില്‍ നിന്നും പാട്‌നയില്‍ നിന്നുമാണ്‌നേരത്തെ പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയത്.

പുണെ സ്വദേശിയായ ഖാന് വിദേശ ബാങ്കുകളില്‍ 800 കോടി ഡോളറിന്റെ (ഏതാണ്ട് 36,000 കോടി രൂപ) അനധികൃത നിക്ഷേപമുണ്ടെന്നാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE