Summer Savings! $7.49 .com
 


NEWS DETAILS

ലൈബ്രറി സയന്‍സ് കോഴ്സ്

Posted by : Fasal Edavanakad on : 2009-04-24

മാഹി: പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 30നകം അപേക്ഷിച്ചിരിക്കണം.
50 ശതമാനം മാര്‍ക്കോടെ ബിരുദമെടുത്തവര്‍ക്കോ പ്രധാന വിഷയത്തിലെങ്കിലും 50 ശതമാനം മാര്‍ക്കുള്ളവര്‍ക്കോ അപേക്ഷിക്കാം. ഇപ്പോള്‍ പരീക്ഷ എഴുതുന്നവര്‍ അവസാന വര്‍ഷ മാര്‍ക്ക്ലിസ്റ്റ് സെപ്റ്റംബറില്‍ സമര്‍പ്പിച്ചാല്‍ മതിയാകും.

വിവിധ നഗരങ്ങളില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. പൊതുവിജ്ഞാനം, സ്പോര്‍ട്സ്, ലൈബ്രറി, ഗ്രന്ഥങ്ങള്‍, ഗ്രന്ഥകാരന്മാര്‍, ഇന്റര്‍നെറ്റ് എന്നീ വിഷയങ്ങളില്‍ 100 ഒബ്ജക്ടീവ് ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാവുക. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ബിരുദ പരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം.
ക്രെഡിറ്റ് സമ്പ്രദായത്തിലുള്ള രണ്ടു വര്‍ഷ/നാല് സെമസ്റ്റര്‍ കോഴ്സില്‍ ലൈബ്രറി ഓട്ടോമേഷന്‍, ഡിജിറ്റല്‍ ലെബ്രറി വെബ്ടെക്നോളജി, ഇലക്ട്രോണിക് റിസോഴ്സസ് എന്നീ ആധുനിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും നവീനമായ ലബോറട്ടറിയും മുഴുസമയ സൌജന്യ വൈഫി ഇന്റര്‍നെറ്റ് സൌകര്യവുമുണ്ട്.
വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ താമസം സൌജന്യമാണ്.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : , Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ വിദ്യാഭ്യാസം ] - CLICK HERE