Summer Savings! $7.49 .com
 


NEWS DETAILS

ന്യൂറോ സയന്‍സില്‍ ഗവേഷണം

Posted by : Fasal Edavanakad on : 2009-04-23

കേന്ദ്രസര്‍ക്കാരിലെ ബയോടെക്നോളജി വകുപ്പിന്റെ കീഴിnnല്‍ സ്വയംഭരണ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലാ പദവിയുള്ള നാഷനല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍ രണ്ടു വ്യത്യസ്ത ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

( National Brain Research Centre NH-8, Manesar-122 050, gurgaon Dist, Haryana; Ph: 0124-2338922;Web site: www.nbrc.ac.in; Email : admissions2009@nbrc.ac.in )

1. പിഎച്ച്ഡി - ന്യൂറോസയന്‍സ് : ഏതെങ്കിലും വിഷയത്തിലെ എംഎസ്്സി അഥവാ മെഡിക്കല്‍ /എന്‍ജിനീയറിങ് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അര്‍ഹത നല്‍കുന്ന ഏതെങ്കിലും ദേശീയപരീക്ഷയില്‍ യോഗ്യത തെളിയിച്ചവര്‍ക്കു മുന്‍ഗണന.

2. ഇന്റഗ്രേറ്റഡ് പിഎച്ച്ഡി ഇന്‍ ന്യൂറോസയന്‍സ്: ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, ഫാര്‍മസി, വെറ്ററിനറി സയന്‍സ്, സൈക്കോളജി, എന്‍ജിനീയറിങ്, മെഡിസിന്‍ മുതലായ ശാസ്ത്രസാങ്കേതിക വിഷയങ്ങളിലെ ബിരുദമുള്ള സമര്‍ഥര്‍ക്ക് അപേക്ഷിക്കാം. കോഴ്്സ് പൂര്‍ത്തിയാക്കുമ്പോള്‍ എംഎസ്്സിയും പിഎച്ച്ഡിയും ലഭിക്കും. 10, 12 ക്ളാസുകളില്‍ 60%, ബിരുദത്തിന് 55% എന്ന ക്രമത്തിലെങ്കിലും മാര്‍ക്ക് നിര്‍ബന്ധം.

അപേക്ഷയുടെ രണ്ടു കോപ്പി റജിസ്ട്രാറുടെ പേര്‍ക്ക് മാര്‍ച്ച് 16-നെങ്കിലും കിട്ടത്തക്ക വിധം തപാലില്‍ അയച്ചുകൊടുക്കണം. തപാലില്‍ ഫോം വേണ്ടവര്‍ 50 രൂപയുടെ ഡ്രാഫ്റ്റ് സഹിതം കത്തെഴുതിച്ചോദിക്കുക.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : , Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ വിദ്യാഭ്യാസം ] - CLICK HERE