Summer Savings! $7.49 .com
 


NEWS DETAILS

മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാളായി അഭിഷിക്തനായി

Posted by : Staff Reporter on : 2012-02-18

kasaragod.com, news, vartha, kasaragodvartha, kasaragodnews വത്തിക്കാന്‍: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാളായി അഭിഷിക്തനായി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനു വത്തിക്കാന്‍ സെന്‍റ് പോള്‍സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയില്‍നിന്നാണു പദവി സ്വീകരിച്ചത്. ഇന്ത്യയില്‍ നിന്നുള്ള പതിനൊന്നാമത്തെയും സീറോ മലബാര്‍ സഭയുടെ നാലാമത്തെയും കര്‍ദിനാളാണു മാര്‍ ആലഞ്ചേരി.

ആകെ 22 പേരെയാണു മാര്‍പ്പാപ്പ പുതിയ കര്‍ദിനാള്‍മാരായി അഭിഷിക്തരാക്കിയത്. ഇതിനുശേഷം ഇന്നും നാളെയുമായി കത്തോലിക്കാ സഭയിലെ കര്‍ദിനാള്‍മാരുടെ യോഗം ചേരും. 125 കര്‍ദിനാള്‍മാര്‍ പങ്കെടുക്കും.

സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യൂ മൂലേക്കാട്ട്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധാനം ചെയ്തു കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, മന്ത്രി പി.ജെ. ജോസഫ്, എംപിമാരായ ജോസ് കെ. മാണി, ആന്‍റോ ആന്‍റണി എന്നിവരും പങ്കെടുത്തു.

സ്ഥാനാരോഹണച്ചടങ്ങുകള്‍ക്കായി 16നു റോമിലെത്തിയ മാര്‍ ആലഞ്ചേരി ഇന്നലെ മാര്‍പ്പാപ്പയ്ക്കൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്തിരുന്നു.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ മറ്റു രാജ്യങ്ങള്‍ ] - CLICK HERE