Summer Savings! $7.49 .com
 


NEWS DETAILS

പാക്കിസ്ഥാന്‍ ആണവശേഷി വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

Posted by : Staff Reporter on : 2011-07-07

kasaragod.com, news, vartha, kasaragodvartha, kasaragodnews ഇസ് ലാമാബാദ് : പാക്കിസ്ഥാന്‍ ആണവശേഷി അതിവേഗത്തില്‍ വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പത്തു വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന്‍റെ പക്കല്‍ 200 ആണവായുധങ്ങള്‍ ഉണ്ടാകുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പുതുതായി രണ്ടു പ്ലൂട്ടോണിയം നിര്‍മാണ റിയാക്റ്ററുകള്‍ സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. രാജ്യത്തു രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോഴും ആണവായുധങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അതിവേഗം മുന്നോട്ടു പോകുകയാണ്. ഇപ്പോള്‍ പാക്കിസ്ഥാന്‍റെ പക്കല്‍ 110 ആണവായുധങ്ങളാണ് ഉള്ളത്. പുതിയ വിക്ഷേപണ ഉപകരണങ്ങളും നിര്‍മിച്ചു വരികയാണ്. ഇതിനു പുറമെ മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിച്ചു. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുടെയും ക്രൂയിസ് മിസൈലുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE