Summer Savings! $7.49 .com
 


NEWS DETAILS

ചൈനയില്‍ വാതകചോര്‍ച്ച; 125 പേര്‍ ആശുപത്രിയില്‍

Posted by : Staff Reporter on : 2011-07-04

kasaragod.com, news, vartha, kasaragodvartha, kasaragodnews ബെയ്ജിങ് : ചൈനയില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് തകരാറിലായ കെമിക്കല്‍ പ്ലാന്റില്‍ നിന്ന് ക്ലോറിന്‍ വാതകം ചോര്‍ന്നത് ശ്വസിച്ച് അവശനിലയിലായ 125 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്ക് പടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലാണ് അപകടം. ശക്തമായ ഉരുള്‍പ്പൊട്ടല്‍ ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത നാശം വിതച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്നാണ് ഉരുള്‍പ്പൊട്ടലുണ്ടായിരിക്കുന്നത്.

മയോക്‌സിന്‍ പ്രവിശ്യയില്‍ എട്ടു പേരെ കാണാതായിട്ടുണ്ട്. ഇവിടെ മൂന്ന് ഫാക്ടറികള്‍ക്കും നിരവധി വീടുകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. വെന്‍ച്യുവാന്‍ പ്രവിശ്യയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി ദേശീയപാതകള്‍ തകര്‍ന്നിട്ടുണ്ട്.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE