Summer Savings! $7.49 .com
 


NEWS DETAILS

ഇന്ത്യക്കു പാക് ഭീകരസംഘടന ജമാത്ത് ഉദ്ദവയുടെ മുന്നറിയിപ്പ്

Posted by : Staff Reporter on : 2011-06-21

kasaragod.com, news, vartha, kasaragodvartha, kasaragodnews ഇസ് ലാമാബാദ് : ഇന്ത്യക്കു പാക് ഭീകരസംഘടന ജമാത്ത് ഉദ്ദവയുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനെ ആക്രമിക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറണം. 2007 സംഝോത്ത എക്സ്പ്രസ് സ്ഫോടനക്കേസിലെ പ്രതികളെ പാക്കിസ്ഥാനു കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കറാച്ചിയിലെ ജാമിയ അല്‍ ജിരസത്ത് ഇസ് ലാമിയ സെമിനാരിയില്‍ ജമാത്ത് ഉദ്ദവ സംഘടിപ്പിച്ച ഇസ് ലാം പ്രതിരോധവും പാക്കിസ്ഥാന്‍റെ സ്ഥിരതയും എന്ന സെമിനാറിലാണ് ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാന്‍റെ ശത്രുവാണു യുഎസ്. വധശിക്ഷക്കു വിധിക്കപ്പെട്ട ഇന്ത്യക്കാരന്‍ സരബ്ജിത്ത് സിങ്ങിനെ മോചിപ്പിക്കാനുള്ള പാക് നീക്കത്തില്‍ സംഘടന പ്രതിഷേധം അറിയിച്ചു. ഇന്ത്യയും ഇസ്രയേലും യുഎസും പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനാണു ശ്രമിക്കുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. പാശ്ചാത്യ, തദ്ദേശീയ മാധ്യമങ്ങള്‍ പറയുന്നതു പോലെ മോശമല്ല രാജ്യത്തിന്‍റെ അവസ്ഥയെന്നു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ജെയുഡി നേതാവ് അബ്ദുര്‍ റഹ്മാന്‍ മാക്കി പറഞ്ഞു. കൊല്ലപ്പെട്ട അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ മാക്കി സ്മരിച്ചു. പതിനായിരക്കണക്കിനു യുഎസ് പൗരന്‍മാരെ ഒസാമ കൊന്നൊടുക്കിയെന്നു മാക്കി പറഞ്ഞു. നൂറിലധികം സെമിനാരി വിദ്യാര്‍ഥികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE