Summer Savings! $7.49 .com
 


NEWS DETAILS

ബേനസീര്‍ വധം : മുശറഫിന് വീണ്ടും അറസ്റ്റ് വാറണ്ട്

Posted by : Staff Reporter on : 2011-06-11

kasaragod.com, news, vartha, kasaragodvartha, kasaragodnews ഇസ്‌ലാമബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോ വധക്കേസില്‍ കുറ്റാരോപിതനായ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫിന് അറസ്റ്റ് വാറണ്ട്. രണ്ടാം തവണയാണ് റാവല്‍പിണ്ടി തീവ്രവാദ വിരുദ്ധ കോടതി(എ.ടി.സി) മുശറഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.

മുശറഫിന്റെ സ്വത്തു വകകള്‍ കണ്ടുകെട്ടാനും അദ്ദേഹത്തിനെതിരെ സ്ഥിര വാറണ്ട് പുറപ്പെടുവിക്കാനും എഫ്.ഐ.എ കോടതിയോടാവശ്യപ്പെട്ടിട്ടുണ്ട്. ആദിയാല ജയിലില്‍ എ.ടി.സി പ്രത്യേക ജഡ്ജി റാണ നിസാര്‍ അഹമ്മദിന്റെതാണ് വിധി.

ലണ്ടനില്‍ ഒളിവില്‍ താമസിക്കുകയാണ് മുശ്‌റഫിപ്പോള്‍. ബേനസീറിന് നല്‍കിയ സുരക്ഷയിലെ പാളിച്ചയാണ് വധത്തിനു കാരണമെന്ന് കാണിച്ച് ഫെബ്രുവരിയില്‍ മുശറഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ പി.പി.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയാണ് ബേനസീര്‍ കൊല്ലപ്പെടുന്നത്. അന്ന് ഭരണത്തിലുണ്ടായിരുന്ന മുശറഫ് പാക് താലിബന്‍ നേതാവ് ബൈത്തുല്ല മെഹസൂദാണ് വധത്തിനു പിന്നിലെന്ന് ആരോപിച്ചിരുന്നു.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE