Summer Savings! $7.49 .com
 


NEWS DETAILS

പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ 41 മരണം

Posted by : Staff Reporter on : 2010-12-25

ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭയുടെ സൗജന്യ ഭക്ഷണപ്പൊതി വാങ്ങുന്നവര്‍ക്കിടയില്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 41 പേര്‍ മരിച്ചു. അറുപതുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഫ്ഗാനിസ്താനോട് ചേര്‍ന്നുകിടക്കുന്ന വടക്കന്‍ പാകിസ്താനിലെ ബജൗര്‍ ഗോത്രമേഖലയിലാണ് സംഭവം. ബജൗറിലെ ഖാര്‍ എന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്.

അല്‍ ഖ്വായ്ദയുടെയും താലിബാന്റെയും പ്രവര്‍ത്തനം ശക്തമായ പ്രദേശമാണിത്. സൈന്യവും തീവ്രവാദികളും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇവിടെ ദുരിതമനുഭവിക്കുന്നത്. ഐക്യരാഷ്ട്ര സഭ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്രയം.

ഈ പൊതികള്‍ വാങ്ങാനെത്തിയവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ദേഹത്ത് സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ച ചാവേര്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഏതാണ്ട് മൂന്നൂറോളം പേര്‍ ഭക്ഷണപ്പൊതി വാങ്ങാനെത്തിയിരുന്നു. സമീപത്തെ മുഹമ്മദ് ജില്ലയില്‍ നൂറ്റിയമ്പതോളം വരുന്ന താലിബാന്‍ തീവ്രവാദികള്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ നടത്തിയ ആക്രമണത്തിന് തൊട്ടുപിറകെയാണ് ബജൗറിലും ചാവേറാക്രമണമുണ്ടായത്. മുഹമ്മദിലെ ആക്രമണപരമ്പരയില്‍ പതിനൊന്ന് സൈനികരും ഇരുപത്തിനാല് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com news vartha kasaragodvartha kasaragod news, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE