NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതില്‍ നാടെങ്ങും ആഹ്ലാദം |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതില്‍ നാടെങ്ങും ആഹ്ലാദം. ദുരിതബാധിത പ്രദേശങ്ങളിലെ ദുരിതത്തിനിരയായവര്‍ക്ക് സുപ്രീംകോടതിയുടെ ഉത്തരവ് ആശ്വാസമായി. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിച്ച സുപ്രീം കോടതി ഉത്തരവില്‍ വിവിധ സംഘടനകള്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സുപ്രീംകോടതി വിധിയെ പി കരുണാകരന്‍ എംപി, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര നായിക ലീലാകുമാരി അമ്മ, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി അംഗം നാരായണന്‍ പേരിയ, പ്രൊഫ. എം എ റഹ്മാന്‍, എന്‍ഡോസള്‍ഫാനെതിരെ പോരാട്ടം തുടരുന്ന മുളിയാറിലെ പുഞ്ചിരി ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്‍ഡോസള്‍ഫാനെതിരെ പോരാട്ടം നടത്തിയവര്‍ക്കുള്ള വിജയമാണ് സുപ്രീംകോടതി വിധിയെന്ന് പലരും അഭിപ്രായപ്പെട്ടു. വിഷമഴയുടെ ദുരിതത്തിനിരയായവര്‍ക്ക് ആശ്വാസം നല്‍കാന്‍ മുഴുവന്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന് പ്രൊഫ. എം എ റഹ്മാന്‍ ആവശ്യപ്പെട്ടു.
