NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍ : 78 കോടിയുടെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം |
|||
|
|||
|
|
|||
|
|
|||
|
കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലെ സമഗ്ര പുനരധിവാസത്തിനായി ജില്ലയില്‍ തയ്യാറാക്കപ്പെട്ട 78 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. ഇന്നു കാസര്‍കോട് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പി കരുണാകരന്‍ എം പിയാണ് ഇക്കാര്യം അറിയിച്ചത്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായുള്ള സമഗ്ര പുനരധിവാസത്തിനായി മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയില്‍ 25 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയതായും എം പി അറിയിച്ചു. സൈക്കോളജി, ഫിസിയോതെറാപ്പി, ഒക്ക്യുപ്പേഷണല്‍ തെറാപ്പി, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍, വൊക്കേഷണല്‍ ട്രെയിനിംഗ് തുടങ്ങിയ സ്‌പെഷ്യാലിറ്റി സംവിധാനങ്ങളോടെയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
|
|||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
