NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായ മൂന്നുവയസുകാരി ആശുപത്രിയില്‍ |
||
|
||
|
|
||
|
|
||
|
കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായ മൂന്നു വയസുകാരിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പഡാജെ കൊപ്പാളമൂലയിലെ മുഹമ്മദ് - ആയിഷ ദമ്പതികളുടെ മൂന്നു വയസായ മകള്‍ ഫാത്തിമത്ത് സക്കിയയെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജന്മനാ തലച്ചോറിന് വളര്‍ച്ച കുറവായ ഫാത്തിമയെ രക്തം ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പതിനഞ്ചു ദിവസത്തെ ചികിത്സയ്ക്കു ശേഷം അസുഖം ഭേദപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിലെത്തി ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ചര്‍ദ്ദിയും, അപസ്മാര ലക്ഷണവും ഉണ്ടായതിനെത്തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
