Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍ : സ്‌ക്കൂള്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം

Posted by : Staff Reporter on : 2011-05-20

kasaragod.com, news, vartha, kasaragodvartha, kasaragodnews കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കുടുംബാംഗങ്ങളില്‍ 1-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ്‌വരെ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസാനുകൂല്യം ഒറ്റത്തവണയായി നല്‍കുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ അച്ചന്‍, അമ്മ, സഹോദരങ്ങള്‍ എന്നിവരുള്ള കുടുംബങ്ങള്‍ക്കാണ് സഹായധനം നല്‍കുന്നത്. 1-ാം ക്ലാസു മുതല്‍ 7-ാം ക്ലാസുവരെയുള്ളവര്‍ക്ക് 1,000/- രൂപ വീതവും, 8-ാം ക്ലാസു മുതല്‍ 10-ാം ക്ലാസുവരെയുള്ളവര്‍ക്ക് 2,000/- രൂപ വീതവും, 11, 12 ക്ലാസുകളില്‍പ്പെട്ടവര്‍ക്ക് 2500/- രൂപ വീതവുമാണ് ലഭിക്കുക. ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ അതാത് പ്രദേശത്തെ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറുമായി ബന്ധപ്പെട്ട് അപേക്ഷ മെയ് 23 നകം നല്‍കണം. അപേക്ഷ ഐ.സി.ഡി. എസ്. സൂപ്പര്‍വൈസര്‍ മുഖേന ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസ്, സി.ഡി.പി.ഒ. ഓഫീസ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എന്നിവരുമായി ബന്ധപ്പെടണം.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE