Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍ നിരോധനം : നാടും നഗരവും ആഹ്ലാദത്തില്‍ മുങ്ങി

Posted by : Staff Reporter on : 2011-04-30

കാസര്‍കോട് : ഇന്നലെ ജനീവയിലെ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന് ആഗോള നിരോധനം വന്നതോടെ കാസര്‍കോട് ജില്ലയിലെ നാടും നഗരവും ആഹ്ലാദത്തില്‍ മുങ്ങി. ഇന്നലെ തുടങ്ങിയ ആഹ്ലാദത്തിന് അതിരുകളില്ലാതെയായി. സ്റ്റോക്ക് ഹോം കണ്‍വൈഷന് അഭിവാദ്യമര്‍പ്പിച്ചും ശരത് പവാറിനും, ജയറാം രമേശിനും പ്രതിഷേധമറിയിച്ചും നഗരത്തില്‍ പ്രകടനങ്ങള്‍ നടന്നു. ഒട്ടേറെ ജനകീയ സമരങ്ങള്‍ക്ക് പോരാട്ടവേദിയായ പുതിയ ബസ് സ്റ്റാന്റിലെ ഒപ്പുമരച്ചോട്ടിലേക്ക് രാത്രി ഏറേ വൈകുവോളം ജനങ്ങളുടെയും, വിവിധ സംഘടനകളുടെയും നിലയ്ക്കാത്ത പ്രവാഹമായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രൊഫ. എം എ റഹ്മാന്‍, ഡോ. വൈ.എസ് മോഹന്‍ കുമാര്‍, നാരായണന്‍ പേരിയ, അംബികാ സുതന്‍ മാങ്ങാട്, പുഞ്ചിരി ക്ലബ്ബ് ഭാരവാഹികള്‍, സോളിഡാരിറ്റി, തുടങ്ങിയവരെ ജനങ്ങള്‍ അഭിനന്ദനംകൊണ്ട് പൊതിയുകയായിരുന്നു.

ഒപ്പുമരച്ചുവട്ടിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വിവിധ സംഘടനകള്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, ഇ പത്മാവതി, എം ലക്ഷ്മി, സുകുമാരി, പി ജാനകി, ടി വി മേരി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ഐ എന്‍ എല്ലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തില്‍ മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, ഇ.കെ.കെ പടന്നക്കാട്, സി എം എ ജലീല്‍, മൗവ്വല്‍ മുഹമ്മദ്, റസാഖ് ഏരിയാല്‍, മുസ്തഫ തോരവളപ്പ്, എം ടി പി അബ്ദുല്‍ ഖാദര്‍, സിദ്ദിഖ് ചേരങ്കൈ, മൊയ്തീന്‍ ഹാജി ചാല, എം കെ കമ്പാര്‍, ജംഷാദ് തുടങ്ങിയവര്‍ നേതൃത്വത്തില്‍ നല്‍കി.

എം എസ് എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് ബാദ്ഷ പൊവ്വല്‍, നൂറുദ്ദിന്‍ ബെളിഞ്ച, അസീസ് കളത്തൂര്‍, ശംസുദ്ദിന്‍ കിന്നിങ്കാര്‍, മൂസ ബാസിത്ത്, മുബാസ് കോട്ടപ്പുറം, റസാഖ് ചാപ്പ, സിറാജ് പടിഞ്ഞാര്‍, ഷാഫി പുലിക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.

ബി ജെ പി യുടെ നേതൃത്വത്തില്‍ ഒപ്പുമരച്ചുവട്ടിന്റെ പരിസരത്ത് വെച്ച് എന്‍ഡോസള്‍ഫാന്റെ കോലം കത്തിച്ചു. അഡ്വ. കെ ശ്രീകാന്ത്, എസ് കുമാര്‍, ജയലക്ഷ്മി എസ് ഭട്ട്, മാലതി റൈ, കെ.ടി ജയറാം, രൂപാറാണി, കെ. രത്‌നാവതി, ഹരിത നായ്ക്ക്, പി സുശീല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആഹ്ലാദ പ്രകടനത്തിന് ഷഫീഖ് നസ്‌റുള്ള, വി.പി അഷ്‌റഫ്, സിയാദലി, റിയാസ് എന്‍ എം, ഇക്ബാല്‍ കെ.എം, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒപ്പുമരച്ചുവട്ടിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ആദൂര്‍ പള്ളം മദ്രസയിലെ രിഫായി ദഫ് മുട്ട് സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ്മുട്ട് ശ്രദ്ധേയമായി. സി.എച്ച് മുഹമ്മദ് മുസ്ല്യാര്‍ മഞ്ഞംപാറ നേതൃത്വം നല്‍കി. വിവിധ സംഘടനകളുടെ കവിതാലാപനവും നടന്നു.

എന്‍ഡോസള്‍ഫാന്‍ നിരോധനം : നാടും നഗരവും ആഹ്ലാദത്തില്‍ മുങ്ങി

Photos : Kumar Kasaragod

Posted on : 2011-04-30

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE