Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍ ആഗോള നിരോധനം കേരളത്തിന്റെ വിജയം: ആലൂര്‍ വികസന സമിതി

Posted by : Staff Reporter on : 2011-04-30

കാസര്‍കോട്‌: വിഷവര്‍ഷത്തിലൂടെ ജനങ്ങളെതീരാ ദുരിതത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് ജനീവയില്‍ നടന്ന സ്റ്റോക്‌ഹോം അന്താരാഷ്ട്ര കണ്‍വെന്‍ഷന് ആഗോളനിരോധനം ഏര്‍പ്പെടുത്തിയ തീരുമാനം കേരളത്തിന്റെ വിജയമാണെന്ന് കാസര്‍കോട്‌ മുളിയാര്‍ പഞ്ചായത്തിലെ ആലൂര്‍ വികസന സമിതി ദുബായ്‌ ജനറല്‍ സെക്രട്ടറി ആലൂര്‍ ടി.എ.മഹമൂദ്‌ ഹാജി തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് പറഞ്ഞു.

ജനീവയില്‍ നടന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന്ഷന്റെ എതിര്‍പ്പുകളില്ലാതെയുള്ള ഈതീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുന്നതാനെന്നും നേരത്തെ എതിര്‍ത്ത ഇന്ത്യക്കും അവസാനനിമിഷം നിരോധത്തെ അനുകൂലിക്കേണ്ടി വന്നത് ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ കേന്ദ്ര സര്‍ക്കാരിനെ നാണക്കേടിലാക്കിയെന്നും എന്‍ഡോസള്‍ഫാന്‍ ഏറ്റവും നാശം വരുത്തി വെച്ച കാസര്‍ക്കോട് ജില്ലയിലെ രോഗ ബാധിതരായ കുടുംബങ്ങള്‍ക്ക് ധന സഹായവും സൗജന്യ റേഷനും നല്‍കണമെന്നും ആലൂര്‍ മഹമൂദ്‌ ഹാജി ആവശ്യപ്പെട്ടു.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE