Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍ നിരോധനം : ബി ജെ പി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി ജലസമാധിയായി

Posted by : Staff Reporter on : 2011-04-28

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നടത്തിയ പ്രതീകാത്മകമായ ജലസമാധിയില്‍ നിരവധി പേര്‍ പങ്കെടുത്തു. കാസര്‍കോട് മല്ലികാര്‍ജ്ജുന പരിസരത്തുനിന്നും ബീച്ച് റോഡ് വഴി കസബ കടപ്പുറത്തെത്തിയ ബി ജെ പി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞുവെങ്കിലും പോലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ കടലില്‍ ചാടി പ്രതീകാത്മകമായി ജലസമാധി അടയുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ പല ഭാഗങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ സമരപരിപാടികള്‍ നടത്തുമ്പോള്‍ ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ബി ജെ പി പുതിയൊരു സമരമുഖവുമായി എന്‍ഡോസള്‍ഫാനെതിരെ പ്രതികരിക്കുകയാണ്.

പരിപാടിയില്‍ സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് അഡ്വ. നാരായണ ഭട്ട്, ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, എം സഞ്ജീവ ഷെട്ടി, എസ് കുമാര്‍, പി. സുശീല,രാമപ്പ മഞ്ചേശ്വര്‍, സരോജ ആര്‍ ബല്ലാള്‍, പ്രമീള സി നായ്ക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എന്‍ഡോസള്‍ഫാന്‍ നിരോധനം : ബി ജെ പി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി ജലസമാധിയായി

Photos : Kumar Kasaragod

Posted on : 2011-04-28

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE