NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍ : കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ദൗര്‍ഭാഗ്യകരം : എം പി വീരേന്ദ്രകുമാര്‍ |
||||||||
|
||||||||
|
|
||||||||
|
|
||||||||
|
കാസര്‍കോട് : എന്‍ഡോസള്‍ഫാനെതിരെ കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. കാസര്‍കോട് എന്‍വിസാഗിന്റെ നേതൃത്വത്തില്‍ ഒപ്പുമരച്ചോട്ടില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒപ്പ് രേഖപ്പെടുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ 81 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോള്‍ ഇന്ത്യ മാത്രമാണ് നിരോധനം കൊണ്ടുവരാത്തത്. ജനീവയില്‍ നടക്കുന്ന സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെതിരായി വോട്ടു ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാനെതിരെ ശക്തമായ പ്രതിഷേധം കണ്ടാണ് ലോക രാജ്യങ്ങളില്‍ പലരും ഇതു നിരോധിക്കാന്‍ തയ്യാറായത്. എന്നാല്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം നിരോധിക്കേണ്ടതില്ല എന്ന തീരുമാനം ദുരിത ബാധിതരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
||||||||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
