NEWS DETAILS
|
എന്‍ഡോള്‍ഫാന്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി ദുരിതകയത്തില്‍ |
||||||||
|
||||||||
|
|
||||||||
|
|
||||||||
|
കാസര്‍കോട് : എന്‍ഡോള്‍ഫാന്‍ ബാധിച്ച് ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ നില ഗുരുതരം. എണ്‍മകജെ പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് അഡ്യനടുക്ക ബാക്കിലപദവിലെ കൃഷ്ണനായ്ക്കിന്റെ മകന്‍ ശിവപ്രസാദ് (11) ആണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ മാര്‍ച്ച് 21 ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. 27 ദവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും വീണ്ടും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. ജന്മനാ സംസാരശേഷിയോ നടക്കാനോ സാധിക്കാത്ത ശിവപ്രസാദിന് ഭക്ഷണം കഴിക്കാന്‍ പരസഹായമില്ലാതെ സാധിക്കുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ചെറിയതോതില്‍ അപസ്മാര ലക്ഷണമുണ്ടായിരുന്നെങ്കിലും ചികിത്സയ്ക്ക് ശേഷം അസുഖം കൂടുതല്‍ വഷളാവുകയായിരുന്നു. എല്ലുപൊട്ടിയതുകാരണം വലതുകാലിന് ബാന്‍ഡേജ് ചെയ്ത നിലയിലാണുള്ളത്. സര്‍ക്കാരില്‍ നിന്ന് ധനസഹായമായി മാസംതോറും 700 രൂപയും ചികിത്സാ സഹായമായി 5000 രൂപയും ലഭിച്ചതായി കൃഷ്ണ നായ്ക്ക് പറയുന്നു.
|
||||||||
|
. |
||||||||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
