NEWS DETAILS
|
എന്‍ഡോള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന ധര്‍ണ്ണ ജനുവരി 4 ന് |
||
|
||
|
|
||
|
|
||
|
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതോടൊപ്പം വിഷപദാര്‍ത്ഥം അടങ്ങിയതും, ഗുണനിലവാരം കുറഞ്ഞതുമായ ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കണമെന്ന് കര്‍ഷക സംഘടന ഐക്യവേദി കേന്ദ്ര സെക്രട്ടറി ജോസ് ചെമ്പേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കര്‍ഷക സംഘടന ഐക്യവേദി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 4 ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കും. ധര്‍ണ്ണയുടെ ഉദ്ഘാടനം ലീലാകുമാരി അമ്മ നിര്‍വ്വഹിക്കും. സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായ വെങ്കിട്ടരമണ ഭട്ട്, ഫാ.ജോസ് മണിപ്പാറ, ലീഗല്‍ സെക്രട്ടറി ജോണ്‍ തോമസ് പ്ലാത്തോട്ടം, ജില്ലാ പ്രസിഡണ്ട് കൃഷ്ണന്‍ തണ്ണോട്ട്, പെരിയാല്‍ കൃഷ്ണ റാവു, ഡോ. വി.കെ.എസ് ഭട്ട്, എന്‍. വാസവന്‍, ഗോവിന്ദ ഭട്ട്, മാനുവല്‍ കാപ്പല്‍, ജോര്‍ജ് കുത്തുകലിങ്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
