NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍: മുഴുവന്‍ ദുരിതബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം- എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഫോറം |
||
|
||
|
|
||
|
|
||
|
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റ് തയ്യാറാക്കാനായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളിലേക്ക് മുഴുവന്‍ രോഗികളെയും എത്തിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഫോറം ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. അര്‍ഹരായവരെ തഴഞ്ഞ് പക്ഷപാതപരമായാണ് ലിസ്റ്റ് തയ്യാറാക്കുന്നതെങ്കില്‍ ശക്തമായി നേരിടുമെന്നും ഫോറം മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ശാസ്ത്രീയമായി നടപ്പിലാക്കാന്‍ സംവിധാനം കാണണം. നിലവില്‍ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ സര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. രണ്ട് രൂപയുടെ അരിയും പെന്‍ഷനും ചികിത്സയും ചുരുക്കം ചിലര്‍ക്കേ ലഭിക്കുന്നുള്ളൂ. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായങ്ങള്‍ ലഭ്യമാക്കണമെന്നും നേതൃസംഗമം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയമനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
