Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍ ഇരകളെ സഹായിക്കാന്‍ അമൃതാനന്ദമയീ മഠം

Posted by : Staff Reporter on : 2010-12-09

തിരുവനന്തപുരം: അമൃതാനന്ദമയീ മഠം കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാനൊരുങ്ങുന്നു. സഹായ പാക്കേജ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. കീടനാശിനി പ്രയോഗം മൂലം ദുരിമനുഭവിക്കുന്നവരുടെ കുടുംബങ്ങളുടെ പുനരധിവാസം, മാസ പെന്‍ഷന്‍, പ്രത്യേക ചികിത്സാ സംവിധാനങ്ങള്‍ എന്നിവയടങ്ങിയതാണ് പാക്കേജ്.

പെന്‍ഷനും ചികിത്സയും മഠം നേരിട്ട് തന്നെ നടപ്പാക്കുമെന്നും പുനരധിവാസത്തിന് സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷയെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) നേതൃത്വത്തിലുള്ള പ്രത്യേക വിദഗ്ദ്ധസംഘമാണ് ചികിത്സകള്‍ക്ക് മേല്‍നോട്ടം വഹിക്കുക.

ഭൂമി സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കും. ഏതെല്ലാം രീതിയില്‍ കീടനാശിനി പ്രയോഗം പ്രദേശത്തിന് ദോഷം ചെയ്തുവെന്ന് പഠനവിധേയമാക്കുമെന്നും സ്വാമി പറഞ്ഞു. കാസര്‍കോട്ടെ 11 പഞ്ചായത്തുകളിലായി 300 ഓളം കുടുംബങ്ങളെ കീടനാശിനി പ്രയോഗം ഗുരുതരമായ രീതിയില്‍ ബാധിച്ചുവെന്നാണ് കണ്ടെത്തല്‍. എയിംസ് ഡയറക്ടര്‍ ഡോ. പ്രേം നായരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com news vartha kasaragodvartha kasaragod news, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE