NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍; ഉത്പാദകര്‍ പ്രതിരോധ പ്രവര്‍ത്തകരെ നിരുല്‍സാഹപ്പെടുത്തുന്നു: വി.എം. സുധീരന്‍ |
||
|
||
|
|
||
|
|
||
|
കാസര്‍കോട്: എന്‍ഡോസള്‍ഫാനെതിരെ പ്രതിരോധ പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങളെ ഉല്‍പാദകര്‍ നിരുത്സാഹപ്പെടുത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയുടെ പരിപാടിയില്‍ സംബന്ധിക്കാന്‍ കാസര്‍കോട് എത്തിയ വി.എം.സുധീരന്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്. കേരളസമൂഹത്തിന്റെ പൊതുവിപത്തായി മാറിയ എന്‍ഡോസള്‍ഫാനതിരെ പൊതുജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് എന്‍ഡോസള്‍ഫാന്‍ വീണ്ടും ഒരു പഠനത്തിന് സംഘത്തെ അയക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണം. ഒരു കാരണവശാലും ഇനി ഒരു പഠന സംഘത്തെ പഠനത്തിനായി അനുവദിക്കരുത്. എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച് സംസാരിക്കുന്നവര്‍ക്കെതിരെ കേന്ദ്ര കൃഷിമന്ത്രാലയം നടപടി എടുക്കണം. അവര്‍ക്കെതിരെ വേദി പങ്കിടുന്ന അധികൃതരുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ഡിസംബര്‍ 20 ന് മുഖ്യമന്ത്രിക്ക് എന്‍ഡോസള്‍ഫാനെക്കുറിച്ചുള്ള പാക്കേജ് സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
