NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയവത്കരിക്കാന്‍ ഇടതുസംഘടനയുടെ നീക്കം: എം.സി ജോസ് |
||
|
||
|
|
||
|
|
||
|
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഇടതുസംഘടനയുടെ നീക്കം ജനങ്ങള്‍ പുച്ഛിച്ചുതള്ളുമെന്ന് ഐ.എന്‍.ടി.യു.സി ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം അഡ്വ. എം.സി ജോസ് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമപരമായി സ്വീകരിക്കേണ്ട യാതൊരുമുന്‍കരുതലും എടുക്കാതെ ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ യഥേഷ്ടം ഹെലിക്കോപ്ടറുകളിലൂടെ സ്‌പ്രേ നടത്തിയ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ദുരൂഹതയുണര്‍ത്തുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മുന്നോട്ട് വരാത്തത് പ്രതിഷേധാര്‍ഹമാണ്. എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്താണ് കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു. എം.സി. ജോസിനൊടൊപ്പം അഡ്വ. സദാനന്ദ റൈയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
