Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതമകറ്റാന്‍ പ്രവാസി കൂട്ടായ്മ

Posted by : Staff Reporter 3 on : 2010-11-22

ദുബായ്: ലോക മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിഷമഴയുടെ ഇരകള്‍ക്ക് സാന്ത്വനം പകരാന്‍ യുഎഇയില്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും കൂടാതെ, വിഷമഴയില്‍പ്പെട്ട് ജീവിതം നയിക്കുന്ന നൂറു കണക്കിന് പേരുടെ ചിത്രങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെ വായിച്ചും കണ്ടും കേട്ടുമറിഞ്ഞ് എത്തിയവരടക്കം അമ്പതിലേറെ പേര്‍ ആദ്യ യോഗത്തില്‍ സംബന്ധിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശത്തെ നേര്‍ക്കാഴ്കളുടെ വിവരണം യോഗത്തില്‍ പങ്കെടുത്തവരില്‍ വേദന പടര്‍ത്തി. യുഎഇയിലെ എല്ലാ മാധ്യമ പ്രവര്‍ത്തകരും കൂടുതല്‍ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന വിശദമായ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാനും ദുരിത ബാധിതരെ എത്രയും പെട്ടെന്ന് സഹായിക്കാനും തീരുമാനിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ പെണ്‍കുട്ടിയുടെ കദനകഥയുടെ സിഡിറ്റ് നിര്‍മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെയായിരുന്നു യോഗം തുടങ്ങിയത്. അംഗവൈകല്യം സംഭവിച്ചവരുടെയും വളര്‍ച്ചയും ബുദ്ധിയും മുരടിച്ചവരുടെയും തല അസാധാരണമാം വിധം വളര്‍ന്നവരുടെയും അര്‍ബുദ- -ചര്‍മ്മ രോഗികളുടെയും ദൃശ്യങ്ങള്‍ കണ്ടുനിന്നവരെ ഞെട്ടിപ്പിച്ചു.

എന്‍ഡോസള്‍ഫാന്‍ കാസര്‍കോടിന്റെ മാത്രം പ്രശ്‌നമല്ലെന്നും കോഴിക്കോട്ടും ഇടുക്കിയിലും ഇത്തരം രോഗികളെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി. 2004ല്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കാന്‍ ജനപ്രതിനിധികളെ സമീപിച്ചിരുന്നെങ്കിലും ആരും പ്രശ്‌നം ഏറ്റെടുത്തില്ല. മനുഷ്യപക്ഷത്ത് നില്‍ക്കുന്ന ആര്‍ക്കും ഈ പാവപ്പെട്ട രോഗികളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. പത്രങ്ങളും ടെലിവിഷന്‍ ചാനലുകളിലും കാണിക്കുന്നതിന്റെ എത്രയോ മടങ്ങാണ് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ ദുരവസ്ഥ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍നില്‍ക്കുന്ന ഗള്‍ഫിലെ പ്രവാസികള്‍ ദാരുണ ദൃശ്യങ്ങള്‍ കാണണം. ദുരിത ബാധിതരെ സഹായിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഇതില്‍ ജാതി മത രാഷ്ട്രീയ വ്യത്യാസത്തിന് ഇടമില്ല. ഗള്‍ഫിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കും. ഈ വിഷയത്തില്‍ ആരും ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. തലമുറകളോളം എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കേണ്ടി വരുന്ന കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിരാഹാരമനുഷ്ഠിച്ച കാസര്‍കോട് ബേഡഡുക്ക ശശി തോറോത്ത്, സംഘടനാ പ്രതിനിധികളായ നിസാര്‍ തളങ്കര(ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), നാരായണന്‍ വെളിയങ്കോട്(ദല), സി.മുനീര്‍(കെസെഫ്), സിറാജുദ്ദീന്‍ ഷമീം(കെവൈസിസി), സി.എം.എ.ചൂരി(എസ്‌വൈഎസ്), സി.എച്ച്.അബൂബക്കര്‍, മാധ്യമപ്രവര്‍ത്തകരായ രമേശ് പയ്യന്നൂര്‍, നിസാര്‍ സെയ്ദ്, ജിഷി സാമുവല്‍, ജെയിംസ് എന്നിവരും എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഗ്രൂപ്പ് പ്രസിഡന്റ് കെ.എം.അബîാസ്, കണ്‍വീനര്‍മാരായ സാദിഖ് കാവില്‍, മസ്ഹറുദ്ദീന്‍ എന്നിവരും പ്രസംഗിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതമകറ്റാന്‍ പ്രവാസി കൂട്ടായ്മ

Reported By GulfManorama

Posted on : 2010-11-22

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com news vartha kasaragodvartha kasaragod news, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE