Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍ മൈക്കും കസേരയുമില്ലാതെ സര്‍വേ ക്ലാസ്സ്

Posted by : Staff Reporter on : 2010-11-20

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സര്‍വേ അംഗങ്ങള്‍ക്ക് ക്ലാസ്സ് നടത്തിയത് മൈക്കും കസേരയുമില്ലാതെ. സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ക്ലാസ്സ് നടത്തിയത്. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ നാശം വിതച്ച 11 ഗ്രാമപ്പഞ്ചായത്തുകളില്‍ ആരോഗ്യ-സാമൂഹിക-സാമ്പത്തിക സര്‍വേ നടത്തുന്നതിന് ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത്‌വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരാണ്ക്ലാസ്സില്‍ പങ്കെടുത്തത്. മൈക്കില്ലാതെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ജി. ഡിക്രൂസ് ഹാളില്‍ ഓടി നടന്ന് ക്ലാസ്സെടുത്തു. മുഴങ്ങുന്ന ശബ്ദമായിട്ടും വലിയ ഹാളില്‍ അത് ആരും കേട്ടില്ല.

പലരും നിന്നുകൊണ്ടാണ് ക്ലാസ്സില്‍ പങ്കെടുത്തത്. ആവശ്യത്തിന് കസേരകള്‍ എത്തിയത് ക്ലാസ്സ് അവസാനിക്കാറാകുമ്പോഴായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി സര്‍വേ നടക്കും. ജനങ്ങളുടെ ആരോഗ്യനില, സാമ്പത്തിക സ്ഥിതി എന്നിവ ഓരോ വീടും സന്ദര്‍ശിച്ച് ശേഖരിക്കും. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പൂര്‍ണ പുനരധിവാസം ലക്ഷ്യമാക്കിയാണിത്.

രോഗികളുടെ വിവരം, സംരക്ഷകന്റെ വിവരം, കുടുംബ വരുമാനം, ബാങ്ക്-സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നുള്ള കടം, ജപ്തി നടപടി, വിവാഹം മുടങ്ങിയത് സംബന്ധിച്ച വിവരം, വിദ്യാഭ്യാസ തടസ്സം എന്നീ വിവരങ്ങളും സര്‍വേയിലൂടെ ശേഖരിക്കും.

സര്‍വേ വിവരങ്ങള്‍ കളക്ടറേറ്റിലെ നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ വഴി ക്രോഡീകരിക്കും. ഇതിനായി ശനിയും ഞായറും സെന്റര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. തിങ്കളാഴ്ച രാവിലെയോടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാനാണ് പദ്ധതി.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com news vartha kasaragodvartha kasaragod news, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE