Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍: രോഗബാധിതരെ കണ്ടെത്താന്‍ 48 മണിക്കൂര്‍ സമഗ്ര സര്‍വേ

Posted by : Staff Reporter 2 on : 2010-11-14

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ സമഗ്ര സര്‍വേ. കണ്ണൂരില്‍നിന്നുള്ള 50 ആരോഗ്യ പ്രവര്‍ത്തകരും കാസര്‍കോട് ജില്ലയിലെ 350പേരും ആശ, എന്‍.എസ്.എസ്, സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വേ നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച 11 ഗ്രാമപ്പഞ്ചായത്തുകളിലും വീടുകയറിയുള്ള സര്‍വേയാണ് ശനിയാഴ്ച രാവിലെ തുടങ്ങിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ജി.ഡിക്രൂസിന്റെ നേതൃത്വത്തിലാണ് സര്‍വേ.

ജില്ലയില്‍ 2006ല്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ 1996 പേരാണുള്ളത്. 2010ല്‍ അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി 2107 പേരുടെ പട്ടികയാക്കി. ഇതില്‍നിന്ന് മരിച്ചവരെ നീക്കിയിട്ടില്ല. ക്യാമ്പ് നടത്തി രോഗികളെ കണ്ടെത്തിയതിനാല്‍ പലര്‍ക്കും എത്താനായില്ലെന്ന ആക്ഷേപവും ഉണ്ട്. മുഴുവന്‍ രോഗികളെയും കണ്ടെത്താന്‍ ഓരോ വീടും കയറിയുള്ള സര്‍വേയാണ് വകുപ്പ് നടത്തുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

രോഗങ്ങള്‍ക്ക് പുറമെ എന്‍ഡോസള്‍ഫാന്‍ മേഖലയുമായുള്ള രോഗിയുടെ ബന്ധവും സംഘം ആരായുന്നുണ്ട്. ബദിയഡുക്ക, പെരിയ, കള്ളാര്‍, പനത്തടി, മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും കയ്യൂര്‍, പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് സര്‍വേ.

ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ രോഗികളെ കണ്ടെത്താന്‍ നടത്തിയ സര്‍വേ പൂര്‍ണമല്ലെന്നും ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ട്രിബ്യൂണല്‍ രൂപവത്കരിക്കണമെന്നും ചൂണ്ടിക്കാട്ടി തലശ്ശേരി ആസ്ഥാനമായുള്ള പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ രോഗികളുടെ സമ്പൂര്‍ണ പട്ടിക ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് ആരാഞ്ഞു. ബുധനാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കാനാണ് നിലവിലുള്ള സര്‍വേയെന്നറിയുന്നു.

അതിനിടെ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ ഒരു പഞ്ചായത്തിലും സമാന ഭൂമിശാസ്ത്രമുള്ള മറ്റൊരു പഞ്ചായത്തിലും രോഗികളെയും രോഗങ്ങളെയും സംബന്ധിച്ച സര്‍വേയും തുടങ്ങിയിട്ടുണ്ട്. മുളിയാറിലും കോടോം-ബേളൂരിലെ ബാനത്തുമാണ് 20 വീതം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സര്‍വേ തുടങ്ങിയത്. രണ്ടിടത്തെയും ഫലം താരതമ്യംചെയ്യാന്‍ പത്തുദിവസം സര്‍വേ നടത്താനാണ് പരിപാടി.

ആരോഗ്യ വകുപ്പ് സെക്രട്ടേറിയറ്റിലെ നിര്‍ദേശ പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നുള്ള ഏഴംഗ ഡോക്ടര്‍മാരും ശനിയാഴ്ച ജില്ലയിലെത്തിയിട്ടുണ്ട്.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : Kasaragod News , Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE