Summer Savings! $7.49 .com
 


NEWS DETAILS

കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടെത്തുന്നത് എന്‍ഡോസള്‍ഫാന്‍ തളിച്ച പച്ചക്കറി

Posted by : Staff Reporter on : 2010-11-13

കാസര്‍കോട്: ചിക്മാംഗ്ലൂര്‍, സൗത്ത് കാനറ തുടങ്ങിയ കര്‍ണാടക സ്ഥലങ്ങളില്‍ നിന്നും കാസര്‍കോട്ടേക്ക് എത്തുന്ന പച്ചക്കറികള്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചവ.കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ വിട്‌ല, പുത്തൂര്‍, സുള്ള്യ, മടിക്കേരി ഭാഗങ്ങളില്‍ നിന്നും മംഗലാപുരം സെന്‍ട്രല്‍ മാര്‍ക്കറ്റ് വഴി വരുന്ന പച്ചക്കറി അധികവും കീടനാശിനി തളിച്ചവയാണ്.

പച്ചക്കറികളിലെ കീടങ്ങളെ നശിപ്പിക്കാനും ചീത്തയാകാതെ നിലനിര്‍ത്താനും കര്‍ണ്ണാടകത്തിലെ ചെറുകിട കൃഷിക്കാരും ഭൂ ഉടമകളും എന്‍ഡോ ഐ.എച്ച്.ടി, ഹെഡാസള്‍ഫാന്‍ തുടങ്ങിയ കീടനാശിനികള്‍ സുലഭമായി ഉപയോഗിക്കാറുണ്ടെന്ന് കര്‍ണാടകത്തിലെ കര്‍ഷകനും മാധ്യമ പ്രവര്‍ത്തകനുമായ പഡാര്‍ രാമകൃഷ്ണ ശാസ്ത്രി പറയുന്നു.

എന്‍ഡോസള്‍ഫാന്‍ ദ്രാവകം വിവിധ പേരുകളിലായി ഇവിടെ കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ എന്‍ഡോ ഐ.എച്ച്.ടി പ്രാദേശികമായി സാധാരണ കര്‍ഷകര്‍ ഉപയോഗിക്കുന്നതാണ്. കാല്‍ ലിറ്ററിന്‍ൈറ പാക്കറ്റിന് 80 രൂപയാണ് വില. മംഗലാപുരം അടക്കം സൗത്ത് കാനറയിലെ ഗ്രാമങ്ങളിലെ കീടനാശിനി വില്‍പന കേന്ദ്രങ്ങളിലും ഇവ ലഭ്യമാണ്. വീര്യം കൂടിയ ഹെഡാ സള്‍ഫാന്റെ വില ഒരു ലിറ്റര്‍ പാക്കറ്റിന് 310 രൂപയാണ്. വലിയ കര്‍ഷകര്‍ അഞ്ച് ലിറ്ററിന്റെ കാനാണ് വാങ്ങിക്കാറുള്ളതെന്ന് മംഗലാപുരത്തെ ഒരു വളംഡിപ്പോ ഉടമ പറഞ്ഞു. ഇതിന് 1250 രൂപയാണ് വില.

വെണ്ട, പയര്‍, പച്ചമുളക്, വഴുതിന തുടങ്ങിയ പച്ചക്കറികളില്‍ 20 ദിവസം ഇടവിട്ടാണ് എന്‍ഡോസള്‍ഫാന്‍ തളിക്കുക. ഇതിനായി ചെറിയ പമ്പുകളും വിപണിയില്‍ സുലഭമാണ്. വെള്ളരി, കക്കിരി, പാവക്ക എന്നിവയ്ക്ക് വലുപ്പം കൂട്ടാനും എന്‍ഡോസഫാന്‍ തളിക്കും. മഴ വന്നാല്‍ ചെടികളിലും മറ്റും കീടങ്ങള്‍ കൂടുതലുണ്ടാകുമെന്നതിനാല്‍ 15 ദിവസം ഇടവിട്ടും കീടനാശിനി തളിക്കുന്ന പതിവുണ്ട്. കോളിഫ്‌ളവര്‍, കാബേജ് തുടങ്ങിയവയില്‍ കീടങ്ങളെ നശിപ്പിക്കാന്‍ എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്യും.

കര്‍ണാടകയിലെയും അതിര്‍ത്തി ഗ്രാമ പ്രദേശങ്ങളിലെയും എന്‍ഡോസള്‍ഫാനെകുറിച്ചറിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോളിഫ്‌ളവറും കാബേജും കഴിക്കാറില്ലെന്ന് കര്‍ഷക വിദഗ്ധനായ ഡോ. ഡി.സി.ചൗട്ട ചൂണ്ടിക്കാട്ടുന്നു.കര്‍ണാടകത്തിലെ ആഴ്ചച്ചന്തകള്‍ വഴിയും വലിയ കര്‍ഷകര്‍ നേരിട്ടും ഈ പച്ചക്കറികള്‍ മംഗലാപുരം സെന്‍ട്രല്‍ മാര്‍ക്കറ്റിലെത്തിച്ച് കാസര്‍കോട്ടെത്തിക്കുകയാണ് ചെയ്യുന്നത്.

പുത്തൂര്‍ താലൂക്കിലും ബെല്‍ത്തങ്ങാടിയിലും നെല്യാടിയിലും നൂറുകണക്കിന് ജനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാണ്.എന്‍ഡോ സള്‍ഫാന്‍ വിഷാംശം അതിര്‍ത്തി കടന്നെത്തുന്നത് തടയാന്‍ എല്ലാ സംസ്ഥാനങ്ങളിലും നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : Kasaragod News , Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE