Summer Savings! $7.49 .com
 


NEWS DETAILS

മനുഷ്യാവകാശ കമ്മിഷന്‍ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശം സന്ദര്‍ശിച്ചു

Posted by : Staff Reporter on : 2010-11-12

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങള്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ.വി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സന്ദര്‍ശിച്ചു. കാറഡുക്ക പഞ്ചായത്തിലെ ആദൂര്‍, കൈത്തോട്, മഞ്ഞംപാറ, പെരിക്കുളം തുടങ്ങിയ സ്ഥലങ്ങളും, ഈ പ്രദേശത്തെ മൂന്ന് അംഗന്‍വാടികള്‍, മഞ്ഞംപാറയിലെ പട്ടികജാതി കോളനി എന്നിവയാണ് സന്ദര്‍ശിച്ചത്. ഗ്വാളിമുഖയിലെ സമീറ, സഫിയത്ത്, ഫാത്തിമത്ത് ആബിദ്, യശോദ കുണ്ടാര്‍ തുടങ്ങിയ എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ വീടുകളും ഇവര്‍ സന്ദര്‍ശിച്ചു.

എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് അതിന്റെ ഭീകരത നേരിട്ട് ബോധ്യമായി എന്നും, കൂറേക്കൂടി നേരത്തെ ഈ സ്ഥലം സന്ദര്‍ശിക്കേണ്ടതായിരുന്നുവെന്നും ഇതിന്റെ സംക്ഷിപ്ത രൂപം കമ്മിഷന് മുമ്പാകെ അവതരിപ്പിക്കുമെന്നും, മനുഷ്യാവകാശ കമ്മിഷനംഗം കെ.വി. ഗംഗാധരന്‍ കാസര്‍കോട്ട് ഡോട്ട് കോമിനോട് പറഞ്ഞു.

മനുഷ്യാവകാശ കമ്മിഷനംഗത്തോടൊപ്പം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി അംഗങ്ങളായ എന്‍.എ റഹ്മാന്‍, മോഹനന്‍ പുലിക്കോടന്‍, കെ.എസ്.അബ്ദുല്ല കുണ്ടാര്‍ എന്നിവരുമുണ്ടായിരുന്നു.























മനുഷ്യാവകാശ കമ്മിഷന്‍ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശം സന്ദര്‍ശിച്ചു

Photos: Kumar Kasaragod

Posted on : 2010-11-12

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : Kasaragod News , Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE