Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍ : മന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന തെറ്റ്: വി.എം. സുധീരന്‍

Posted by : Staff Reporter on : 2010-11-06

ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെക്കുറിച്ച് മന്ത്രി കെ.വി. തോമസ് നടത്തിയ പ്രസ്താവന തെറ്റായിപ്പോയെന്ന് മുന്‍ സ്പീക്കറും, കോണ്‍ഗ്രസ് നേതാവുമായ വി.എം. സുധീരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അവകാശ പ്രഖ്യാപന സമ്മേളനം ബോവിക്കാനം മുളിയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തുക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ നിയമനിലപാട് പാടെ ജനങ്ങളെ ദുരിതമാക്കുന്നതാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതറുമെന്നതിന് യാതൊരു സംശയവുമില്ലെന്നും സുധീരന്‍ പറഞ്ഞു.



മനുഷ്യസഹജമായ എല്ലാവിധ ചികിത്സയും ലഭ്യമാക്കാന്‍ ഭരണക്കൂടത്തിന് അവകാശമുണ്ട്. ദുരിതം ബാധിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കിനുപരിയാണ്. എന്‍ഡോസള്‍ഫാനെ ഇന്ത്യയില്‍ നിന്നും പൂര്‍ണ്ണമായും നിരോധിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കണം. ടോക്ക് ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ എടുത്ത നിലപാട് തിരുത്തി പാളീച്ചകള്‍ മാറ്റിയെടുക്കണം. ഒരു തരത്തിലും ഇന്ത്യയുടെ നിലപാട് വ്യക്തമക്കുന്നതിന് പറ്റിയ സംഘത്തെയല്ല കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിച്ചത്. ഇതു തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ആണ് എന്‍ഡോസള്‍ഫാന്‍ അവസാനമായി നിരോധിച്ചത്. അവിടെ പ്രദര്‍ശിപ്പിച്ചത് കാസര്‍കോടിന്റെ ദുരിതാവസ്ഥയാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചവരുടെ പട്ടികയിലേക്ക് ഇന്ത്യയേയും ഉള്‍പ്പെടുത്തണം. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഈ ദുരന്തത്തിന്റെ തീക്ഷണത ഭരണക്കൂടത്തിന്റെ മുന്നിലെത്തിക്കണം. എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനി നിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടാകണം. ഇത് ഇല്ലാത്തതിനാലാണ് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്തത്. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കാര്യത്തില്‍ പ്രത്യേകം താല്‍പ്പര്യമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



എന്‍ഡോസള്‍ഫാന്‍ കാര്യം ഒരുതരത്തിലും രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ശിവരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിലവിലുള്ളപ്പോള്‍ മറ്റൊരു റിപ്പോര്‍ട്ട് ആവവശ്യമുണ്ടോ എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. പുതിയൊരു പഠനത്തിന് ഇനി പ്രസക്തിയില്ല. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന പ്രത്യാഘാതങ്ങള്‍ ഇപ്പോഴും മണ്ണിലും വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയില്ല. അതിനാലാണ് പുതിയൊരു പഠനത്തിന്റെ ആവശ്യമില്ലാത്തത്. പുതിയ പഠനത്തിന് പോകാതെ മുമ്പ് നടന്ന പഠന റിപ്പോര്‍ട്ടുകളെ വിലയിരുത്തുകയും, എന്‍ഡോസള്‍ഫാന്‍ നിരോധിച്ച രാജ്യങ്ങള്‍ ഏത് കാര്യത്തിലാണ് നിരോധിക്കാന്‍ നിര്‍ബന്ധിതരായതെന്നും കൂടി പഠിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.



അഡ്വ. ആഷിഫ് അലി അധ്യക്ഷത വഹിച്ചു. പ്രൊഫ. എം.എ. റഹ്മാന്‍, അഡ്വ. യു.എസ്.ബാലന്‍,പ്രൊഫ. ഗോപിനാഥന്‍, അംബികാസുതന്‍ മാങ്ങാട്, പട്ടാബി രാമ സോമയാജി, പ്രാഫ. ടി.പി. ജേക്കബ്, എ.വി. മുഹമ്മദ് കുഞ്ഞി, വി.വി. പ്രഭാകരന്‍, മോഹനന്‍ പുലിക്കോടന്‍, മുരളീധരന്‍ മാസ്റ്റര്‍, വി.വി. പ്രഭാകരന്‍, സിദ്ദിഖ് ബോവിക്കാനം, ഷെരീഫ് കൊടവഞ്ചി, അബ്ബാസ് മുതലപ്പാറ, കുട്ട്യാനം മുഹമ്മദ് കുഞ്ഞി, സുധീര്‍കുമാര്‍, അഷ്‌റഫ് പുഞ്ചിരി തുടങ്ങിയവരും നിരവധി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും, ക്ലബ്ബ് അംഗങ്ങളും സംബന്ധിച്ചു. അഡ്വ. പി. നാരായണന്‍ സ്വാഗതവും, അഡ്വ. പി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.



































എന്‍ഡോസള്‍ഫാന്‍: മന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന തെറ്റ്: വി.എം. സുധീരന്‍

PHOTOS: KUMAR KASARAGOD

Posted on : 2010-11-06

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : , Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE