Summer Savings! $7.49 .com
 


NEWS DETAILS

സമരം ശക്തമാക്കും: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതി

Posted by : Staff Reporter 2 on : 2010-10-24

കാസര്‍കോട്: അയ്യായിരം ഹെക്ടര്‍ ഭൂമിയില്‍ സര്‍ക്കാരിന്റെ കൃഷിവകുപ്പിന്റെ കീഴിലുള്ള കേരള പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ എന്‍ഡോസള്‍ഫാന്‍ എന്ന് പേരുള്ള മാരകമായ കീടനാശിനി 20 വര്‍ഷത്തിലധികം തുടര്‍ച്ചയായി തളിക്കുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റ് ഏകദേശം 4500ല്‍ അധികം മനുഷ്യ ജിവനുകള്‍ നിത്യരോഗികളായി തീരുകയും, നിരവധി ആള്‍ക്കാര്‍ ഇതുമൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി സമരങ്ങളുടെ ഭാഗമായി നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ വീണ്ടും പ്രയോഗത്തില്‍ വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരായി ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവാന്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കേന്ദ്രമന്ത്രി കെ.വി തോമസിന് നാളെ കാസര്‍കോട് വെച്ച് എന്‍ഡോസള്‍ഫാനിന് ഇരയായ സുജിത്ത്, മണികണ്ഠന്‍, ചന്ദ്രന്‍, സുജാത, സിറാജ് എന്നീ കുട്ടികളുടെ അമ്മമാര്‍ സങ്കട ഹര്‍ജി സമര്‍പ്പിക്കും. തുടര്‍ന്ന് സമരത്തിന്റെ ഭാഗമായി വിഷബാധയേറ്റ 4500ഓളം രോഗികളുടെ കൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് സമര സമിതി കണ്‍വീനര്‍ സുധീര്‍കുമാര്‍ പറഞ്ഞു.



എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാസര്‍കോട് പ്രസ്‌ക്ലബ് പരിസരത്ത് സംഘടിപ്പിച്ച പരിസ്ഥിതി സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയിലാണ് ഇക്കാര്യം പറഞ്ഞത്. കെ.വി തോമസിന് സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി പരിസ്ഥിതി പ്രവര്‍ത്തക ജി. നിര്‍മ്മല വായിക്കുകയുണ്ടായി. സമരസമിതി ചെയര്‍മാന്‍ നാരായണന്‍ പെരിയ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രൊഫസര്‍ ടി.സി മാധവ പണിക്കര്‍ , പ്രൊഫസര്‍ ടി.ടി ജേക്കബ്, പ്രൊഫസര്‍ ഗോപിനാഥന്‍, പി.കെ.പി മുഹമ്മദ്, കുട്ട്യാനം മുഹമ്മദ് കുഞ്ഞി, ഷഫീഖ് നസറുല്ല എന്‍ഡോസള്‍ഫാന്‍ ബാധിതയുള്ള സുജാതയുടെ പിതാവ് സുന്ദരന്‍, ചന്ദ്രന്റെ പിതാവ് ഗോപാലന്‍, അംബികാസുദന്‍ മാങ്ങാട്, എം.എ റഹ്മാന്‍, തുടങ്ങി വിവിധ സംസ്‌കാരിക നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു.





































സമരം ശക്തമാക്കും: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര സമിതി

Photos kumar & kdas

Posted on : 2010-10-24

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : Kasaragod News , Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE