Summer Savings! $7.49 .com
 


NEWS DETAILS

ഖാസി മരണം : എസ് കെ എസ് എസ് എഫ് ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ചില്‍ ഉന്തും തള്ളും

Posted by : Staff Reporter on : 2011-07-26

kasaragod.com, news, vartha, kasaragodvartha, kasaragodnews

കാസര്‍കോട് : ചെമ്പരിക്ക-മംഗലാപുരം സംയുക്ത ഖാസി സിഎം അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് പ്രത്യേ സി ബി ഐ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് ഉന്തിലും തള്ളിലും കലാശിച്ചു. രാവിലെ 11 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് പഴയ ബസ് സ്റ്റാന്റ്, ട്രാഫിക് സര്‍ക്കിള്‍ വഴി ഹെഡ്‌പോസ്റ്റിനു സമീപം പോലീസ് തടഞ്ഞതോടെയാണ് പ്രവര്‍ത്തകര്‍ പ്രകോപിതരായത്. ഇത് അല്‍പ്പനേരം സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് നേതാക്കള്‍ ഇടപ്പെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.

മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംബന്ധിച്ചു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, സയ്യിദ് ഹാദി തങ്ങള്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, താജുദീന്‍ ദാരിമി പടന്ന, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ച് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. എം.എ.ഖാസിം മുസ്ലിയാര്‍ തായിലങ്ങാടി, അബ്ബാസ് ഫൈസി പുത്തിഗ, അബ്ദുസലാം ദാരിമി ആലംപാടി, എസ്.പി.സലാവുദ്ദീന്‍, എ.പി.മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ സി എം അബ്ദുല്ല മൗലവി ] - CLICK HERE