Summer Savings! $7.49 .com
 


NEWS DETAILS

സെറ്റോ ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Posted by : Staff Reporter on : 2012-02-18

kasaragod.com, news, vartha, kasaragodvartha, kasaragodnews

കാസര്‍കോട് : പെന്‍ഷന്‍ പ്രായം ഉയര്‍ത്തി വിരമിക്കല്‍ തീയ്യതി ഏകീകരണം പിന്‍വലിക്കുക, പി എഫ് ആര്‍ ഡി എ ബില്‍ ജീവനക്കാരുടെ ആശങ്ക അകറ്റുക, കേന്ദ്രാനുകൂല്യങ്ങ്യള്‍ ഉറപ്പ് വരുത്തി ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ഇന്ധനവില നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സിന്റെ (സെറ്റോ) ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുകയാണ്. ഇതിനോടനുബന്ധിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ സ്പീഡ് വെ ഇന്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ സ്‌പെഷ്യന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ഡി സി സി ജനറല്‍ സെക്രട്ടറി കെ നീലകണ്ഠന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയര്‍മാന്‍ പി വി രമേശന്‍ അധ്യക്ഷത വഹിച്ചു. കെ പി സുധര്‍മ്മ, പി കെ ചന്ദ്രശേഖരന്‍, വി ദാമോദരന്‍, ദീപേഷ് പി കെ, അശോക് കുമാര്‍ മാസ്റ്റര്‍, ദേവദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. നാരായണന്‍ കൊളത്തൂര്‍ ക്ലാസ് എടുത്തു. കുഞ്ഞികൃഷ്ണന്‍ കരിച്ചേരി സ്വാഗതം പറഞ്ഞു.

സെറ്റോ ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Photos : KUMAR KASARAGOD

Posted on : 2012-02-18

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ കാസര്‍കോട് ] - CLICK HERE