Summer Savings! $7.49 .com
 


NEWS DETAILS

ശാരീരിക-മാനസീക വെല്ലുവിളികള്‍, പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും: എന്‍ എ നെല്ലിക്കുന്ന്‌

Posted by : Staff Reporter on : 2012-02-18

kasaragod.com, news, vartha, kasaragodvartha, kasaragodnews

മൊഗ്രാല്‍പുത്തൂര്‍ : ശാരീരിക മാനസീക വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്‌നപരിഹാരത്തിനായി നടപടി സ്വീകരിക്കാന്‍
സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന്‌ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍, ഐ എ ഡി എസ്, റോട്ടറി ക്ലബ്ബ് കാസര്‍കോട്, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ബോധവത്ക്കരണ ശില്‍പ്പശാലയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എന്‍ എ. പഞ്ചായത്ത് പ്രസിഡണ്ട് നജ്മ അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. മഹാലിംഗേശ്വര രാജ്, കെ രമേശ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുല്‍റഹ്മാന്‍, ഡോ. പി രാജന്‍, കെ ചിണ്ടന്‍, ഇര്‍ഷാദ് സലിം, ആയിഷസന, മുജീബ് കമ്പാര്‍, മിസ് രിയ അബ്ദുല്‍ഖാദരന്‍, ഡോ. പി എം കായിഞ്ഞി, പി ബി അബ്ദുല്‍റഹ്മാന്‍, മാഹിന്‍ കുന്നില്‍, സി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മാനസികാരോഗ്യത്തിന്‍മേല്‍ പാരിസ്ഥിതിക ഘടകങ്ങളുടെ സ്വാധീനം, പഠന മേഖലകളും മാനസിക ശാരീരിക ആരോഗ്യവും എന്നീ വിഷയങ്ങളില്‍ ശില്പശാല നടന്നു. വീട്ടമ്മമാരടക്കം നിരവധി പേര്‍ പങ്കെടുത്തു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഇതോടനുബന്ധിച്ച് മാനസിക ശാരീരിക വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ കാസര്‍കോട് ] - CLICK HERE