NEWS DETAILS
|
ഡോ. എന്‍.എ.മുഹമ്മദ് ( ജീവിതത്തില്‍ നിന്ന് ) |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ അഭിമുഖം / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
MORE INTERVIEWS
GO BACK TO - [ വിജയ പര്‍വ്വങ്ങള്‍ ] - CLICK HERE

ഉത്തരകേരളത്തിലെ പ്രസിദ്ധമായ നാലപ്പാട് തറവാട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ബീഫാത്തിമയുടെയും മകനായി 1937ല്‍ ജുലായ് 24ന് ജനനം. കളനാട് ഓള്‍ഡ് ഗവ.എല്‍പി.സ്‌കൂള്‍, കാസര്‍കോട് ഗവ.മുസ്ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ഭാവിയാത്രയിലെ രാജരഥ്യകള്‍ ഒരുക്കുന്നതിന് മുമ്പ് കാലം നടത്തിയ ആ പരീക്ഷണത്തെ അതിജീവിച്ച് വിണ്ട് കീറാത്ത ഇടങ്ങളിലൂടെ ഭക്ഷണമില്ലാതെ രണ്ട് ദിവസത്തെ യാത്ര. ആ യാത്രയിലാകണം പിന്നീട് എന്‍.എ മുഹമ്മദിന് കര്‍ണാടകയിലെ ഭദ്രാവതിയില്‍ ജനജീവിതത്തിന്റെ സ്വസ്ഥത തകര്‍ത്ത് നിലകൊണ്ട ഗുണ്ടാസംഘത്തെ അടക്കിനിര്‍ത്തിക്കൊണ്ട് ജനഹൃദയങ്ങളിലേക്ക് പാതയൊരുക്കാന്‍ ഊര്‍ജം ലഭിച്ചത്. പില്‍കാല ജീവിതത്തിലെ ഇത്തരം എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും എന്‍.എ കടന്നുപോയ വഴികളിലെ ഇത്തരം വൈതരണികളില്‍ നിന്ന് ഊറ്റിയെടുത്ത ഊര്‍ജമുണ്ടായിരുന്നു.
നാടുവിട്ട് ഒന്നുമാകാതെ ഒന്നും നേടാതെ തിരിച്ച് നാട്ടിലേക്ക് ചെല്ലുക എന്നത് എന്നെ സംബന്ധിച്ച് അപമാനകരമായ ഒരു സംഗതിയായിരുന്നു. ചന്ദ്രഗിരിയില്‍ നില്‍ക്കാന്‍ ഞാന്‍ തയ്യാറല്ലെന്ന് മനസ്സിലാക്കിയതു കൊണ്ടാവണം പിന്നീട് അമ്മാവനോടൊപ്പം ഭദ്രാവതിയിലേക്ക് തിരിച്ചു പോകാന്‍ വീട്ടുകാരില്‍ നിന്ന് സമ്മതം കിട്ടിയത്. ഭദ്രാവതിയിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്ക് പുറമെ മറ്റ് ജനവിഭാഗങ്ങളുമായും നല്ല ബന്ധമുണ്ടാക്കിയെടുക്കാന്‍ അമ്മാവന്‍ മുഖാന്തിരം എനിക്ക് കഴിഞ്ഞു. ഭദ്രാവതിയിലെ ഗ്രാമീണ ജനതയുമായി നല്ല അടുപ്പത്തിലായി. സാധാരണക്കാരായിരുന്നു അവരില്‍ ഏറെയും. ഭദ്രാവതിയിലെ ജീവിതം കൊണ്ട് വിവിധ ജനങ്ങളുമായുള്ള സൗഹൃദത്തിന് പുറമെ കുറേ ആളുകളുടെ പിന്‍തുണയും ആള്‍ബലവും നേടിയെടുക്കാന്‍ അമ്മാവന് കഴിഞ്ഞിരുന്നു.
കോണ്‍ട്രാക്ട് ജോലി വര്‍ദ്ധിച്ചതും പൊതുപ്രവര്‍ത്തനം സജീവമാവുകയും ചെയ്‌തതോടെ തിരക്കുള്ള ഒരാളായി മാറുകയായിരുന്നു ഞാന്‍. സാമൂഹ്യസേവനത്തിലൂടെ നാട്ടുകാര്‍ക്കിടയില്‍ സ്‌നേഹബഹുമാനങ്ങള്‍ക്ക് പാത്രമായി. സാമൂഹ്യപ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനമായി രൂപാന്തരപ്പെട്ടത് എങ്ങനെയെന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല. ജനഹൃദയത്തില്‍ സവിശേഷമായ സ്ഥാനം ലഭിച്ചതിന്റെ തുടര്‍ച്ചയായാണ് രാഷ്ട്രീയരംഗത്തേക്കുള്ള പ്രവേശനം.
സ്‌കൂള്‍ പഠനകാലത്തു ഇടതുപക്ഷ ചിന്താഗതിയായിരുന്നു എന്നെ സ്വാധീനിച്ചിരുന്നത്. ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരോടുള്ള സ്‌നേഹവും നിരാലംബരെ സഹായിക്കാനുള്ള മനോഭാവവും കുട്ടിക്കാലത്തു തന്നെ എന്നില്‍ രൂഢമൂലമായിരുന്നതുകൊണ്ടാവാം പാവങ്ങളോടൊപ്പം നിലകൊണ്ട ഇടതു ചിന്താഗതിയിലേക്ക് ശ്രദ്ധതിരിയാന്‍ കാരണം. ജാതിയത ഒരു ഭാഗത്തും ജന്മിമാര്‍ പാവപ്പെട്ടവരെ ദ്രോഹിക്കുന്ന നിന്ദ്യമായ കാഴ്‌ചകള്‍ മറുഭാഗത്തും കണ്ടു വളര്‍ന്നവനായതുകൊണ്ട് വിവേചനമില്ലാത്ത മനുഷ്യബന്ധമായിരുന്നു എന്റെ സ്വപ്‌നം. ചന്ദ്രഗിരിയിലെ മീന്‍പിടുത്തക്കാരായ ഹിന്ദുക്കളും മുസ്ലിംങ്ങളും അവരുടെ കുടുംബവും നിറഞ്ഞ ആ സൗഹൃദലോകം സ്‌കൂള്‍ പഠനകാലത്ത് സഹയാത്രികരോ സ്വന്തക്കാരോ തന്നെയായിരുന്നു.
ഒരിക്കല്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് എന്നെ കാണാന്‍ വേണ്ടി വീട്ടില്‍ വന്നു. ഹാരിസിന്റെ ബാപ്പയെ ഒന്നുകാണണമെന്ന് തോന്നിയെന്നാണ് യേശുദാസ് പറഞ്ഞത്. ഒരു ഫംങഷനില്‍ വെച്ച് ഹാരിസിനെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്‌തപ്പോള്‍ എന്തുകൊണ്ടോ അദ്ദേഹത്തിന് എന്നെ കാണണമെന്ന് തോന്നിയത്രെ. അന്ന് യേശുദാസിന്റെ കണ്ണില്‍ കണ്ട ആഹ്ലാദത്തിന്റെ തിളക്കം പലഘട്ടത്തില്‍ പലരീതിയില്‍ ഹാരിസ് എനിക്ക് നല്‍കിയിട്ടുണ്ട്. ഒരു മകനെക്കുറിച്ച് പിതാവിന് അഭിമാനിക്കാന്‍ അത്തരം തിളക്കങ്ങള്‍ മതിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.